ചോദ്യപേപ്പർ ചോർച്ചയിൽ നിരാഹാരസമരം ; പ്രശാന്ത് കിഷോർ അറസ്റ്റിൽ
Tuesday, January 7, 2025 2:07 AM IST
പാറ്റ്ന: ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന് (ബിപിഎസ്സി) ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാരസമരം നടത്തിയ ജന്‍ സ്വരാജ് പാര്‍ട്ടി അധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെ അറസ്റ്റ്ചെയ്തു.
പ്രദേശത്തുനിന്നു സമരക്കാരെയും വാഹനങ്ങളെയും പോലീസ് ഒഴിപ്പിക്കുകയും ചെയ്തു. പ്രതിഷേധങ്ങൾ വിലക്കിയിരിക്കുന്ന ഗാന്ധിമൈതാനത്ത് കഴിഞ്ഞ രണ്ടുമുതൽ നടന്ന സമരത്തിന്റെ പേരിൽ ഇന്നലെ രാവിലെയാണ് പ്രശാന്ത് കിഷോറിനെ അറസ്റ്റ്ചെയ്തത്. വേദി മാറ്റണമെന്ന ജില്ലാ ഭരണകൂടത്തത്തിന്റെ നിർദേശം പ്രശാന്ത് കിഷോർ തള്ളിയിരുന്നു.
ജാമ്യം അംഗീകരിക്കില്ലെന്നും ജയിലിൽ സമരം തുടരുമെന്നുമാണ് കോടതിയിൽ ഹാജരാക്കിയതിനുശേഷം പ്രശാന്ത് കിഷോർ മാധ്യമപ്രവർത്തകരോടു പറഞ്ഞത്.