ന്യൂ​ഡ​ൽ​ഹി: ധ​ർ​മ്മ​ടം മേ​ലൂ​ർ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ൽ ശി​ക്ഷി​ച്ച അ​ഞ്ചു സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യ്ക്കെ​തി​രേ ന​ൽ​കി​യ അ​പ്പീ​ൽ സു​പ്രീം​കോ​ട​തി ത​ള്ളി.

ജ​സ്റ്റീ​സ് ബേ​ല എം. ​ത്രി​വേ​ദി അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ചി​ന്‍റെ​യാ​ണ് ന​ട​പ​ടി. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ സു​ജീ​ഷ്,സു​നി​ൽ എ​ന്നി​വ​രെ വീ​ടാ​ക്ര​മി​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ കേ​സ്. സി​പി​എ​മ്മി​ൽ​നി​ന്ന് ആ​ർ​എ​സ്എ​സി​ൽ ചേ​ർ​ന്ന​വ​രാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട​ത്.


സി​പി​എം ത​ല​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പൂ​ഞ്ച​യി​ൽ നാ​ണു​വി​ന്‍റെ ബ​ന്ധു​വാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ.