ബം​​​​ഗ​​​​ളൂ​​​​രു: ഐ​​​​​എ​​​​​സ്ആ​​​​​ർ​​​​​ഒ​ ബ​​​​ഹി​​​​​രാ​​​​​കാ​​​​​ശ​​​​​ത്ത് മു​​​​ള​​​​പ്പി​​​​ച്ച പ​​​​​യ​​​​​ർ​​​​​വി​​​​​ത്തു​​​​​ക​​​​​ൾ​​​​ക്ക് ഇ​​​​ല​​​​ക​​​​ൾ വ​​​​ന്നു. ക്രോ​​​​പ്‌​​​​സ് പേ​​​​ലോ​​​​ഡി​​​​ല്‍നി​​​​ന്ന് പു​​​റ​​​ത്തേ​​​ക്കു നി​​​ൽ​​​ക്കു​​​ന്ന പ​​​​യ​​​​ര്‍ ഇ​​​​ല​​​​ക​​​​ളു​​​​ടെ ചി​​​​ത്രം സ​​​​ഹി​​​​ത​​​​മാ​​​​ണ് സ​​​ന്തോ​​​ഷ​​വാ​​​ർ​​​ത്ത ഐ​​​എ​​​എ​​​സ്ആ​​​ർ​​​ഒ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

ഡി​​​​​സം​​​​​ബ​​​​​ർ 30ന് ​​​​​വി​​​​​ക്ഷേ​​​​​പി​​​​​ച്ച പി​​​​​എ​​​​​സ്എ​​​​​ൽ​​​​​വി-​​​​​സി ഓ​​​​​ർ​​​​​ബി​​​​​റ്റ​​​​​ൽ എ​​​​​ക്സ്പെ​​​​​രി​​​​​മെ​​​​​ന്‍റ് മൊ​​​​​ഡ്യൂ​​​​​ൾ 4 (പോ​​​​​യെം-4) പേ​​​​​ട​​​​​ക​​​​​ത്തി​​​​​ൽ മു​​​​ള​​​​പ്പി​​​​ച്ച പ​​​​​യ​​​​​ർ​​​​​വി​​​​​ത്തു​​​​​ക​​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​ല​​​​ക​​​​ൾ വ​​​​ന്ന​​​​ത്. റോ​​​​​ക്ക​​​​​റ്റ് വി​​​​​ക്ഷേ​​​​​പ​​​​​ണ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ​​​​​ത്ത് ബാ​​​​​ക്കി​​​​​യാ​​​​​കു​​​​​ന്ന റോ​​​​​ക്ക​​​​​റ്റ് ഭാ​​​​​ഗ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലാ​​​​​ണു വി​​​​​ത്ത് മു​​​​​ള​​​​​പ്പി​​​​​ച്ച​​​​​ത്. വി​​​​​ക്ഷേ​​​​​പി​​​​​ച്ച് നാ​​​​​ലാം​​​​​ദി​​​​​വ​​​​​സം​​​​​ത​​​​​ന്നെ പേ​​​​​ട​​​​​ക​​​​​ത്തി​​​​​ലെ വി​​​​​ത്തു​​​​​ക​​​​​ൾ മു​​​​​ള​​​​​ച്ചി​​​​രു​​​​ന്നു.


ക്രോ​​​​പ്‌​​​​സ് പേ​​​​ലോ​​​​ഡി​​​​ലെ പ​​​​യ​​​​ര്‍ വി​​​​ത്തു​​​​ക​​​​ളു​​​​ടെ വ​​​​ള​​​​ര്‍​ച്ച അ​​​​ള​​​​ക്കാ​​​​നും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​നും ഹൈ-​​​​റെ​​​​സ​​​​ലൂ​​​​ഷ​​​​ന്‍ കാ​​​​മ​​​​റ അ​​​​ട​​​​ക്കം ശാ​​​​സ്ത്രീ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഈ ​​​​കാ​​​​മ​​​​റ​​​​യാ​​​​ണ് ഇ​​​​ല​​​​ക​​​​ള്‍ വി​​​​രി​​​​ഞ്ഞ പ​​​​യ​​​​ര്‍​വി​​​​ത്തു​​​​ക​​​​ളു​​​​ടെ ചി​​​​ത്രം പ​​​​ക​​​​ര്‍​ത്തി​​​​യ​​​​ത്. മൈ​​​​​ക്രോ ഗ്രാ​​​​​വി​​​​​റ്റി പ​​​​​രി​​​​​സ്ഥി​​​​​തി​​​​​യി​​​​​ൽ വി​​​​​ത്തി​​​​​ന്‍റെ വ​​​​​ള​​​​​ർ​​​​​ച്ച പ​​​​​ഠി​​​​​ക്ക​​​​​ലാ​​​​​ണു ല​​​​​ക്ഷ്യം.