ഇ​മാം ഡോ. ​ഉ​മ​ർ അ​ഹ​മ്മ​ദ് ഇ​ല്യാ​സി പു​ത്തു​മ​ല​യി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി
Monday, September 23, 2024 1:47 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​തി​ൽ തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ളും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും സം​സ്കാ​രി​ച്ച പു​ത്തു​മ​ല​യി​ൽ ഇ​മാം ഡോ. ​ഉ​മ​ർ അ​ഹ​മ്മ​ദ് ഇ​ല്യാ​സി പ്രാ​ർ​ഥ​ന ന​ട​ത്തി.

ഇ​ന്ത്യ​യി​ലെ അ​ര ല​ക്ഷം ഇ​മാ​മു​ക​ളു​ടെ മേ​ധാ​വി​യാ​യ അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും യു​എ​ഇ​യി​ലെ ഫാ​ത്തി​മ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ ഡോ.​കെ.​പി. ഹു​സൈ​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നും അ​വ​രു​ടെ ഓ​ർ​മ​ക​ളെ ബ​ഹു​മാ​നി​ക്കാ​നും ദുഃ​ഖി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​രാ​നും താ​ത്പ​ര്യം അ​റി​യി​ച്ച ഇ​മാം ഡോ.​കെ.​പി. ഹു​സൈ​നൊ​പ്പ​മാ​ണ് പു​ത്തു​മ​ല സ​ന്ദ​ർ​ശി​ച്ച​ത്.


ഡോ.​കെ.​പി. ഹു​സൈ​ൻ ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ്സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റു​മാ​യി സ​ഹ​ക​രി​ച്ച് ദു​ര​ന്ത​ബാ​ധി​ത​രി​ൽ 20 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​ന്‍റെ പ്ര​ഖ്യാ​പ​നം ഇ​മാം നി​ർ​വ​ഹി​ച്ചു. ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം വാ​ങ്ങി​യാ​ണ് വീ​ടു​ക​ൾ നി​ർ​മി​ക്കു​ക. ഡോ.​കെ.​പി. ഹു​സൈ​ൻ നേ​ര​ത്തേ ക​വ​ള​പ്പാ​റ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു വീ​ട് നി​ർ​മ​ച്ചു ന​ൽ​കി​യി​രു​ന്നു.