മൂ​ന്നാ​ന​ക്കു​ഴി​യി​ൽ അ​ധി​നി​വേ​ശ ഇ​നം ക​ള​ക​ൾ നീ​ക്കം ചെ​യ്യു​ന്നു
Monday, September 23, 2024 1:40 AM IST
കേ​ണി​ച്ചി​റ: ഇ​രു​ളം മൂ​ന്നാ​ന​ക്കു​ഴി​യി​ൽ അ​ധി​നി​വേ​ശ ഇ​നം ക​ള​ക​ൾ നീ​ക്കം ചെ​യ്യാ​ൻ തു​ട​ങ്ങി. ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ജീ​വ​ക്കാ​രും ടീം ​ഏ​റ​നാ​ട് ക്ല​ബ് അം​ഗ​ങ്ങ​ളു​മാ​ണ് ഏ​ക​ദേ​ശം ഒ​രേ​ക്ക​റി​ൽ ക​ള​ക​ൾ പ​റി​ക്കു​ന്ന​ത്.

ടീം ​ഏ​റ​നാ​ട് ക്ല​ബി​ലെ 35 വോ​ള​ണ്ടി​യ​ർ​മാ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​രു​ളം ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​പി. അ​ബ്ദു​ൾ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​വി. സു​ന്ദ​രേ​ശ​ൻ, എ.​കെ. സി​ന്ധു, ടി. ​ക​ണ്ണ​ൻ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ആ​ദ​ർ​ശ്, ഷി​ബി​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.