ക്ലോ​ക്ക് റൂ​മി​ലെ മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​തു യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി
Monday, September 23, 2024 1:47 AM IST
മാ​ന​ന്ത​വാ​ടി: ക്ലോ​ക്ക് റൂ​മി​ലെ മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി. മു​നി​സി​പ്പ​ൽ ബ​സ്‌​സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ലെ ക്ലോ​ക്ക് റൂ​മി​ൽ​നി​ന്നാ​ണ് ദി​വ​സ​ങ്ങ​ളാ​യി മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന​ത്.

ദി​വ​സം നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ എ​ത്തു​ന്ന​താ​ണ് ബ​സ്‌​സ്റ്റാ​ൻ​ഡ്. ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. അ​സ​ഹ​നീ​യ ദു​ർ​ഗ​ന്ധ​മാ​ണ് ഇ​വി​ടെ​നി​ന്നു വ​മി​ക്കു​ന്ന​ത്. മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യ്ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.


വി​ഷ​യം ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വി​ത​റു​ക​മാ​ത്ര​മാ​ണ് ചെ​യ്ത​ത്. സ്റ്റാ​ൻ​ഡി​ൽ ടാ​ങ്കി​ന് മു​ക​ളി​ൽ പാ​കി​യ സ്ലാ​ബു​ക​ൾ​ക്ക് വി​ള്ള​ൽ വീ​ണി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ ഇ​വി​ടെ സ്ഥാ​പി​ച്ച മി​നി എം​സി​എ​ഫി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള​ട​ക്കം കു​മി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.