മാനന്തവാടി: ചെറുപുഷ്പ മിഷൻ ലീഗിന്റെയും തിരുബാലസഖ്യത്തിന്റെയും മേഖലാ കലാസാഹിത്യ മത്സരത്തിൽ കിരീടം നിലനിർത്തി കണിയാരം കത്തീഡ്രൽ ഇടവക. കണിയാരം ടിടിഐയിൽ നടന്ന മത്സരങ്ങളിൽ 392 പോയിന്റോടെയാണ് കണിയാരം ഒന്നാമതായത്. മേഖലാ ഡയറക്ടർ ഫാ.ജോണി കപ്യാരുമലയിൽ ട്രോഫി സമ്മാനിച്ചു.