സുൽത്താൻ ബത്തേരി: കെഎസ്ഇബി ജീവനക്കാരെ മർദിച്ചെന്ന പരാതിയിൽ നേൻമേനിക്കുന്ന് ആനാഞ്ചിറ നിരവത്ത് ജയനെ(51) നൂൽപ്പുഴ പോലീസ് അറസ്റ്റുചെയ്തു. വൈദ്യുതി തകരാർ പരിഹരിക്കുന്നതിനു എത്തിയ ജീവനക്കാരെ മുൻപ് ബില്ല് അടയ്ക്കാത്തതിന് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിലുള്ള വിരോധത്തിൽ ജയൻ ആക്രമിച്ചുവെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.