വ​യ​നാ​ട് ടൂ​റി​സം: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​യി
Monday, September 23, 2024 12:43 AM IST
ക​ൽ​പ്പ​റ്റ: വി​നോ​ദ സ​ഞ്ചാ​രി​ക​ളെ വ​യ​നാ​ട്ടി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പ് വൈ​റ​ലാ​യി. വീ​ഡി​യോ സ​ഹി​ത​മി​ട്ട കു​റി​പ്പ് ഇ​തി​ന​കം ആ​യി​ര​ങ്ങ​ളാ​ണ് ക​ണ്ട​ത്. പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് വ​യ​നാ​ട് ടൂ​റി​സം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പോ​സ്റ്റ്.

’വ​യ​നാ​ടി​ന്‍റെ സൗ​ന്ദ​ര്യം ത​ർ​ക്ക​മി​ല്ലാ​ത്ത​താ​ണ്. അ​വി​ട​ത്തെ ജ​ന​ങ്ങ​ളു​ടെ കാ​രു​ണ്യ​വും ദ​യ​യു​മാ​ണ് എ​ന്നെ എ​ന്നും​ആ​ക​ർ​ഷി​ച്ചി​ട്ടു​ള്ള​ത്. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ ഉ​പ​ജീ​വ​ന​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി​യാ​ളു​ക​ൾ നി​ല​വി​ൽ സ​ഹാ​യം കാ​ത്തി​രി​ക്കു​ക​യാ​ണ്. ഉ​രു​ൾ ദു​ര​ന്തം വ​യ​നാ​ടി​നെ​യാ​കെ ബാ​ധി​ച്ചു​വെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യും പ്ര​ചാ​ര​ണ​വും ടൂ​റി​സ​ത്തെ ബാ​ധി​ച്ചു. സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യി.


വ​യ​നാ​ട് സു​ര​ക്ഷി​ത​വും ഊ​ർ​ജ​സ്വ​ല​വു​മാ​ണ്. ത​ക​ർ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് നാ​ടി​ന്‍റെ ചൈ​ത​ന്യം. വി​നോ​ദ​സ​ഞ്ചാ​രം പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കാ​നും വ​യ​നാ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ ഏ​വ​രോ​ടും അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്’ വ​യ​നാ​ട് മു​ൻ എം​പി​യു​മാ​യ രാ​ഹു​ലി​ന്‍റെ കു​റി​പ്പി​ൽ പ​റ​യു​ന്നു.

കേ​ര​ള ഹോം ​സ്റ്റേ ആ​ൻ​ഡ് ടൂ​റി​സം സൊ​സൈ​റ്റി പ്ര​തി​നി​ധി വി​നോ​ദ് ര​വീ​ന്ദ​പ്ര​സാ​ദ്, ഡി​ടി​പി​സി ജീ​വ​ന​ക്കാ​ര​ൻ ലൂ​ക്കാ ഫ്രാ​ൻ​സി​സ്, ടാ​ക്സി ഡ്രൈ​വ​ർ ഉ​ണ്ണി ക​ൽ​പ്പ​റ്റ, വ​നി​താ ഹോ​ട്ട​ൽ ഉ​ട​മ ശാ​ന്ത ന​ന്ദ​ന​ൻ, ഓ​ട്ടോ ഡ്രൈ​വ​ർ മു​സ്ത​ഫ തു​ട​ങ്ങി​യ​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ സ​ഹി​ത​മാ​ണ് പോ​സ്റ്റ്.