നിലമ്പൂര്‍: ഓണാഘോഷത്തിന്റെ ഭാഗമായി നിലമ്പൂര്‍ മിനര്‍വപ്പടി മാസ്ക് ക്ലബിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. 18 ക്ലബ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്തു.
ക്ലബ് പ്രവര്‍ത്തകര്‍ക്ക് നിലമ്പൂര്‍ ജില്ലാ ആശുപത്രി നല്കിയ സര്‍ട്ടിഫിക്കറ്റ് രക്തബാങ്കിന്റെ ചുമതലയുള്ള ഡോ. കെ.കെ. പ്രവീണയില്‍ നിന്ന് സി.ടി. ഉസ്മാന് ഏറ്റുവാങ്ങി. ഭാരവാഹികളായ വാജിദ് പള്ളിയാളി, കെ.പി. റഫീഖ്, ഇ. റഷീദ്, ഉബൈദ്, റമീസ്, ഷമീല്‍, ഷൈജു, സഫീര്‍, സംഷീര്‍ എന്നിവര്‍ നേതൃത്വം നല്കി.