കോട്ടത്തറ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തപ്രതികരണനിധി വിവാദത്തിന്റെ പശ്ചാത്തലത്തിൽ പിണറായി സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
പ്രസിഡന്റ് സി.സി. തങ്കച്ചൻ, പി.പി. റെനീഷ്, സുരേഷ് ബാബു വാളൽ, ഒ.ജെ. മാത്യു, സി.കെ. ഇബ്രായി, എം.വി. ടോമി, ജോസ് പീയൂസ് ,വേണുഗോപാലൻ, ടി. ഇബ്രായി, വി.ഡി. സാബു, പി.ഇ. വിനോജ്, പി.എൽ. അനീഷ്, ഇ.എഫ്. ബാബു, വി. ജെ. പ്രകാശൻ, കെ.ടി. ജയിംസ്, പ്രജീഷ് ജെയിൻ എന്നിവർ നേതൃത്വം നൽകി.