ഓ​ട്ടോ ഡ്രെെ​വ​ർ​മാ​രു​ടെ നൃ​ത്തം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗം
Monday, September 23, 2024 1:47 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സൂ​പ്പ​ർ ഹി​റ്റാ​യ ക​ർ​ണാ​ട​ക ആ​ൽ​ബം സോം​ഗി​നു ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ ചു​വ​ടു​വ​ച്ച​തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗം. നൃ​ത്തം ഇ​തി​ന​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ണ്ട​ത് 159 കെ ​ആ​ളു​ക​ൾ.ന​ഗ​ര​ത്തി​ൽ രാ​ത്രി ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രാ​ണ് സൂ​പ്പ​ർ​ഹി​റ്റാ​യ ക​ർ​ണാ​ട​ക ആ​ൽ​ബം സോം​ഗാ​യ ’ഗോ​ഗി​ൽ​ഡ എ​ക്ക​ടെ...’ എ​ന്ന ഗാ​ന​ത്തി​ന് ചു​വ​ടു​വ​ച്ച​ത്.

ഓ​ണ​ക്കാ​ല​മാ​യി​ട്ടും യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ​തി​ന്‍റെ വി​ഷ​മം പ​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ സ​മീ​പ​ത്തേ​ക്ക് ഒ​രാ​ൾ യാ​ത്ര പോ​കാ​ൻ എ​ത്തു​ന്ന​തും ഇ​ദ്ദേ​ഹ​ത്തെ സ​ന്തോ​ഷ​ത്തോ​ടെ യാ​ത്ര​യാ​ക്കു​ന്ന​തു​മാ​ണ് ഗാ​ന​ത്തോ​ടൊ​പ്പം ചു​വ​ടു​വ​ച്ച് ചി​ത്രീ​ക​രി​ച്ച​ത്. യാ​ത്ര​ക്കാ​ര​നാ​യി എ​ത്തു​ന്ന​തും ഓ​ട്ടോ​ഡ്രൈ​വ​റാ​ണ്.


ഓ​ട്ടം ഇ​ല്ലാ​ത്ത​തി​ന്‍റെ സ​ങ്ക​ട​വും പി​ന്നീ​ട് യാ​ത്ര​ക്കാ​ർ വ​രു​ന്പോ​ഴു​ള്ള സ​ന്തോ​ഷ​വു​മാ​ണ് പ​ങ്കു​വ​യ്ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്നു ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു. 36 ഓ​ളം ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് രാ​ത്രി ന​ഗ​ര​ത്തി​ൽ ഓ​ടു​ന്ന​ത്. ഇ​തി​ൽ ഏ​ഴു പേ​രാ​ണ് നൃ​ത്ത​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. മു​ന്പ് ഇ​വ​ർ ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു​ചെ​യ്ത ’ത​ട്ടു​ക​ട ജീ​വ​ന​ക്കാ​ര​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​വും’ വൈ​റ​ലാ​യി​രു​ന്നു.