കാരറ്റ് കൃഷി: ഉത്പാദന ചെലവ് വർധിച്ചു
1454945
Saturday, September 21, 2024 5:37 AM IST
ഉൗട്ടി: നീലഗിരിയിലെ പ്രധാന കാർഷിക വിളയാണ് കാരറ്റ്. ഉൗട്ടി, കുന്നൂർ, കോത്തഗിരി താലൂക്കുകളിലാണ് കാരറ്റ് കൂടുതൽ കൃഷി ചെയ്യുന്നത്. 40,000 ഹെക്ടറിലാണ് കാരറ്റ് കൃഷി ചെയ്യുന്നത്. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കാരറ്റ് കൃഷിയുടെ ഉത്പാദന ചെലവ് ഗണ്യമായി വർധിച്ചിരിക്കുകയാണ്.
ഉൗട്ടി കാരറ്റിന് പൊതുമാർക്കറ്റിൽ വലിയ ഡിമാന്റാണ്. കേരളം, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നീലഗിരിയിൽ നിന്ന് കാരറ്റ് കയറ്റി അയക്കുന്നുണ്ട്. കാരറ്റിനെ കൂടാതെ മുട്ടക്കോസ്, ഉരുളകിഴങ്ങ്, ബീൻസ്, ബീട്ട്രൂട്ട്, വെളുത്തുള്ളി, മുള്ളങ്കി തുടങ്ങിയ മറ്റു പച്ചക്കറികളും നീലഗിരിയിൽ കൃഷി ചെയ്യുന്നുണ്ട്.