ഇ​എ​സ്എ: വി​ദ​ഗ്ധ സ​മി​തി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം
Monday, September 23, 2024 1:47 AM IST
ക​ൽ​പ്പ​റ്റ: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​പ​രി​ധി​യി​ൽ​നി​ന്നു ഒ​ഴി​വാ​ക്കി​യാ​ണ് കേ​ന്ദ്ര വി​ദ​ഗ്ധ സ​മി​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തെ​ന്ന് ജ​ന​ങ്ങ​ളെ സ​ർ​ക്കാ​ർ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച ഉ​ണ്ടാ​കു​ന്ന​ത് സം​സ്ഥാ​ന​ത്ത് മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, മു​ണ്ട​ക്കൈ, പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം ത്വ​രി​ത​പ്പെ​ടു​ത്തു​ക, ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.


സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം സു​വ​ർ​ണ ജൂ​ബി​ലി പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല​യി​ൽ​നി​ന്ന 100 പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ.​എ​ൻ. ഖാ​ലി​ദ്രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​അ​ന്ത്രു ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ല​ത്തീ​ഫ് അ​ന്പ​ല​വ​യ​ൽ, ത​ന്നാ​ണി അ​ബൂ​ബ​ക്ക​ർ ഹാ​ജി, മാ​യ​ൻ മു​തി​ര, ഖാ​ലി​ദ് വേ​ങ്ങൂ​ർ, ഇ​ബ്രാ​ഹിം തൈ​ത്തൊ​ടി, അ​ല​വി വ​ട​ക്കേ​തി​ൽ, സ​ലീം കേ​ളോ​ത്ത്, ഷം​സു​ദ്ദീ​ൻ ബി​ദ​ർ​ക്കാ​ട്, ക​രേ​ക്കാ​ട​ൻ അ​സീ​സ്, പു​ഴ​ക്ക​ൽ ഉ​സ്മാ​ൻ, പി.​കെ. മൊ​യ്തീ​ൻ കു​ട്ടി, കെ.​എം. അ​സൈ​നാ​ർ, കെ.​എം. മ​മ്മു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.