കൽപ്പറ്റ: രാഹുൽഗാന്ധിക്കെതിരേ ബിജെപി നേതാക്കൾ നടത്തിയ പ്രസ്താവനകളിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ബി. സുരേഷ്ബാബു, ഗോകുൽദാസ് കോട്ടയിൽ, ഗിരീഷ് കൽപ്പറ്റ, ഒ.വി. റോയി, ഒ. ഭാസ്കരൻ, കണ്ടത്തിൽ ജോസ്, ആർ. ഉണ്ണിക്കൃഷ്ണൻ, ആയിഷ പള്ളിയാൽ, എസ്. ബിന്ദു, രാജാറാണി തുടങ്ങിയവർ പങ്കെടുത്തു.