മൂലമറ്റം: ടിക്കറ്റ് നൽകാതെ യാത്രക്കാരനിൽനിന്നു പണം വാങ്ങിയ കണ്ടക്ടറെ വിജിലൻസ് സംഘം പിടികൂടി. മൂലമറ്റം ഡിപ്പോയിലെ കണ്ടക്ടർ പി.എം. സുരേഷ് കുമാറിനെയാണ് തിരുവനന്തപുരത്തുനിന്നെത്തിയ വിജിലൻസ് ഓഫീസറും സംഘവും പിടികൂടിയത്. ഇയാൾക്കെതിരേ വകുപ്പുതല നടപടികളും പിന്നാലെയുണ്ടാകും.