കൽപ്പറ്റ: കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ ബത്തേരി ശ്രേയസ് പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതരായ 175 പേർക്ക് എൻഎഫ്ഐ കിറ്റ് വിതരണം ചെയ്തു. 10,000 രൂപ വിലവരുന്ന സാധനങ്ങളാണ് ഓരോ കിറ്റിലും.
ഡി പോൾ സ്കൂൾ വളപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ അധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ ടീം ലീഡർ ഡോ.വി.ആർ. ഹരിദാസ്, അഭീഷ്, നിക്സണ് ജോസഫ്, ജിലി ജോർജ് എന്നിവർ പ്രസംഗിച്ചു.