കൽപ്പറ്റ: ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി ദിനം എസ്എൻഡി പി യൂണിയൻ പരിധിയിലെ ശാഖ യോഗങ്ങളിൽ ആചരിച്ചു. കൽപ്പറ്റയിൽ യൂണിയൻ സെക്രട്ടറി എം. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ആർ. കൃഷ്ണൻ "ശ്രീനാരായണ ദർശനങ്ങൾ മാനവരാശിക്ക്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ശാഖാ കണ്‍വീനർ എം.കെ. ഗ്രീഷിത്ത് അന്പാടി, യൂണിയൻ വനിതാ സംഘം അംഗം ശാന്തമ്മ ചന്ദ്രൻ, ചന്ദ്രിക ഗോപാലകൃഷ്ണൻ, രമണി വിനോദ് എന്നിവർ പ്രസംഗിച്ചു. കുമാരിസംഘം അംഗങ്ങൾ ഗുരുദേവ കൃതികൾ ആലപിച്ചു.