അനുകരണീയം ഈ മാതൃക; ചെളി നിറഞ്ഞ പാടത്തു ഞാറു നട്ട് പെങ്ങളൂട്ടി!
ഞാറു നടുന്നവര്‍ക്കൊപ്പം പാടത്തിറങ്ങി ഞാറു നടുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്താണ് രമ്യ വ്യത്യസ്തയാകുന്നത്. ചെളി പുരണ്ട കൈ കഴുകുന്നതും പാടത്തിലെ വെള്ളത്തില്‍ തന്നെയാണ്. കര്‍ഷകരാണ് നാടിന്റെ നട്ടെല്ലെന്ന് ഊന്നിപ്പറയുന്ന രമ്യയുടെ ഈ പ്രവൃത്തി മറ്റ് എംപിമാരും കണ്ടുപഠിച്ചിരുന്നെങ്കില്‍ നാട് എന്നേ നന്നായേനെ എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം.