റാണു മണ്‍ഡലിന്റെ വഴിയെ ഫൗസിയ, കൈക്കുഞ്ഞുമായി തെരുവില്‍ പാടിയ ഫൗസിയയുടെ ആ സ്വപ്‌നം പൂവണിയുന്നു
റെയില്‍വേ സ്റ്റേഷനില്‍ പാട്ടുപാടി ഉപജീവനം കഴിച്ച റാണു മണ്‍ഡല്‍ അറിയപ്പെടുന്ന ബോളിവുഡ് ഗായികയായി മാറിയത് നിമിഷ നേരത്തിലാണ്. അതുപോലെ ദിവസങ്ങള്‍ക്കുള്ളില്‍ ഭാഗ്യരേഖ മാറിമറിഞ്ഞിരിക്കുകയാണ് കൈക്കുഞ്ഞുമായി കോഴിക്കോട് ബീച്ചിലും പരിസരത്തും പാടി നടന്ന ഫൗസിയ എന്ന ഈ യുവതിയുടെയും.