ശ്രീറാം വെങ്കിട്ടരാമനു ജില്ലാ ജയിലിനു പുറത്തും വന്‍സൗകര്യമൊരുക്കി പോലീസ്
സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശ്രീറാമിനെ പോലീസ് മജിസ്‌ട്രേറ്റിനു മുന്നിലേക്ക് കൊണ്ടുപോയത് അത്യാസന്ന നിലയിലായ രോഗിയെ പോലെ. സ്‌ട്രെച്ചറില്‍ കിടത്തി, ദേഹമാസകലം വെള്ളത്തുണികൊണ്ടു മൂടി, മാസ്‌ക് ധരിപ്പിച്ചാണ് പോലീസ് ശ്രീറാമിനെ മജിസ്‌ട്രേറ്റിനു മുന്നിലെത്തിച്ചത്. അതും പഞ്ചനക്ഷത്രസൗകര്യങ്ങളുള്ള എസി ആംബുലന്‍സില്‍...