ഇതാണ് പാട്ട്! വിസ്മയിപ്പിക്കും സ്വരമാധുര്യവുമായി യൂബര്‍ ഡ്രൈവര്‍
ഇത് വിനോദ്. ലക്നൗവില്‍ യൂബര്‍ കാര്‍ ഡ്രൈവറാണ്. അതിലുപരി നല്ലൊരു ഗായകനും. വിനോദിന്റെ കാറില്‍ യാത്ര ചെയ്തിരുന്നവര്‍ മാത്രമാണ് ഇത്രയും നാള്‍ അദ്ദേഹത്തിന്റെ പാട്ട് കേട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ അദ്ദേഹത്തെ കേട്ടു കഴിഞ്ഞു.
വിനോദിന്റെ കാറില്‍ കയറിയ ഒരു യാത്രക്കാരനാണ് അദ്ദേഹം പാടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ട്വിറ്ററില്‍ പങ്കുവച്ചത്. ലക്നൗവില്‍ വച്ചാണ് യൂബര്‍ ഇന്ത്യ ഡ്രൈവറെ കണ്ടുമുട്ടിയതെന്നും അദ്ദേഹമൊരു അസാമാന്യ ഗായകനാണെന്നും ക്രൗണ്‍ ഗൗരവ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ അപ് ലോഡ് ചെയ്ത വിഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പില്‍ പറയുന്നു.