റോഡരികിലെ അനധികൃത കടകള്‍ പിഡബ്ല്യൂഡി പൊളിച്ചു നീക്കുന്നു
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപം റോഡരികില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വന്ന കടകള്‍ പിഡബ്ല്യൂഡി അധികൃതര്‍ ജെസിബിയുടെ സഹായത്തോടെ പൊളിച്ചു നീക്കുന്നു. മൂന്നു ദിവസത്തിനകം കടകള്‍ പൊളിച്ചു നീക്കണമെന്ന് എല്ലാ കടയുടമകളോടും നിര്‍ദേശിച്ചിരുന്നതാണെന്നും നിര്‍ദേശം അനുസരിക്കാത്തതു മൂലമാണ് പൊളിച്ചു നീക്കുന്നതെന്നും പിഡബ്ല്യൂഡി ഓഫിസര്‍ പറഞ്ഞു.