ലോട്ടറി വില്‍പനക്കാരിയുടെതു കൊലപാതകം, കാരണം സംശയമെന്ന് പിടിയിലായ പ്രതി
മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​ശേ​രി പ​ടി​ഞ്ഞാ​റേ​പ​റ​ന്പി​ൽ പൊ​ന്ന​മ്മ (55) കൊ​ല​ ചെ​യ്യ​പ്പെ​ട്ട കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കോ​ഴ​ഞ്ചേ​രി നാ​ര​ങ്ങാ​നം തോ​ട്ടു​പാ​ട്ട് വീ​ട്ടി​ൽ പൊ​ടി​ക്കു​ട്ടി​യു​ടെ മ​ക​ൻ സ​ത്യ​ൻ (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ല​പ്പെ​ട്ട പൊ​ന്ന​മ്മ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന സ​ത്യ​ൻ നിരീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി 12.30നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ അ​നൂ​പ് ജോ​സ് പ​റ​ഞ്ഞു. നേ​ര​ത്തേ പൊ​ന്ന​മ്മ​യു​മാ​യി സ​ത്യ​ന് അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നു​മാ​സ​മാ​യി സ​ത്യ​നെ പൊ​ന്ന​മ്മ അ​ടു​പ്പി​ക്കു​ന്നി​ല്ല. ര​ണ്ടു​ത​വ​ണ പൊ​ന്ന​മ്മ സ​ത്യ​നെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു. ഈ​യൊ​രു വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച​യാ​ണ് പൊ​ന്ന​മ്മ​യു​ടെ അ​ഴു​കി​യ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ൻ​സ​ർ വാ​ർ​ഡി​നു പി​ന്നി​ലെ കാ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്.