കാണാതായ സിഐയെ കണ്ടുകിട്ടി: തിരോധാനത്തിനു പിന്നിലെ ദുരൂഹത മറനീങ്ങുമോ?
കൊ​ച്ചി​യി​ൽ​നി​ന്നു കാ​ണാ​താ​യ കൊ​ച്ചി സെ​ൻ​ട്ര​ൽ സി​ഐ ന​വാ​സും എ​സി​പി സു​രേ​ഷ് കു​മാ​റും ത​മ്മി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ണ്ടാ​യി​രു​ന്നെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​ജ​യ് സാ​ഖ​റെ. ഇ​ക്കാ​ര്യം ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ണാ​താ​യ ന​വാ​സി​നെ ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ൽ നി​ന്നാ​ണു ക​ണ്ടെ​ത്തി​യ​ത്. ത​മി​ഴ്നാ​ട് റെ​യി​ൽ​വേ പോ​ലീ​സാ​ണു സെ​ൻ​ട്ര​ൽ സി​ഐ ന​വാ​സി​നെ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണു വി​വ​രം. ന​വാ​സ് വീ​ട്ടു​കാ​രു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. കൊ​ച്ചി​യി​ൽ നി​ന്ന് പോ​ലീ​സ് സം​ഘം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു​ദി​വ​സം മു​ന്പാ​ണു ന​വാ​സി​നെ കാ​ണാ​താ​യ​ത്.