Kerala
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ഐജി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.
സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. പോലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടെങ്കിലും സംഘര്‍ഷത്തിന് പരിഹാരമായില്ല. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിൽ പോലീസ് ഇടപെട്ടു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കിയെങ്കിലും പ്രവര്‍ത്തകര്‍ സ്ഥലത്ത് തുടരുകയാണ്.
അതേസമയം, മട്ടാഞ്ചേരിയിൽ ദേഹത്ത് കരി ഓയിൽ ഒഴിച്ച് കോൺഗ്രസ് പ്രതിഷേധിച്ചു. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്ന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടി ഇന്ന് കൊച്ചിയിൽ നടക്കുന്നുണ്ട്. കൊച്ചി വാട്ടര്‍ മെട്രോ ടെര്‍മിനൽ ഉദ്ഘാടന വേദിയിലേക്ക് റോഡ് മാര്‍ഗമാണ് മുഖ്യമന്ത്രി എത്തുക. ഈ വഴിയിലാണ് യൂത്ത് കോണ്‍ഗ്രസ് ദേഹത്ത് കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചത്.
Kerala
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിച്ചതിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പാക്കാന്‍ കെപിസിസി ആഹ്വാനം ചെയ്തു.
വൈകിട്ട് മൂന്നിന് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഐജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
അതേസമയം, സംഘര്‍ഷത്തില്‍ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ചികിത്സയില്‍ തുടരുകയാണ്. മൂക്കിന്റെ രണ്ട് ഭാഗങ്ങളില്‍ പൊട്ടലേറ്റ എംപിയുടെ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ പൂര്‍ത്തിയായി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
പേരാമ്പ്ര സികെജി കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര നഗരത്തിലാണ് സംഘര്‍ഷമുണ്ടായത്. കോളജില്‍ ചെയര്മാന് സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
തുടര്‍ന്ന് പേരാമ്പ്രയിൽ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹര്‍ത്താലിനിടെ പേരാബ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദിന് മര്‍ദനമേറ്റതായി ആരോപിച്ചു. ഇതന്റെ ഭാഗമായി സിപിഎമ്മും പ്രകടനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒരേസമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പോലീസ് ലാത്തി വീശി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫിക്ക് പരിക്കേറ്റത്.
Kerala
കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ കൈയേറ്റം ചെയ്ത് നാട്ടുകാർ. പെരിങ്ങത്തൂർ കരിയാട് വച്ചാണ് സംഭവം.
പെരിങ്ങത്തൂരിൽ അംഗൻവാടി ഉദ്ഘാടനത്തിനായാണ് എംഎൽഎ എത്തിയത്. ഇതിനിടെ മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച് നാട്ടുകാർ തടിച്ചുകൂടി.
സ്ത്രീകളും പുരുഷന്മാരും ഉൾപ്പടെയുള്ള പ്രതിഷേധക്കാർക്കിടയിലൂടെ നടന്നുപോകുകയായിരുന്ന എംഎൽഎയെ നാട്ടുകാർ ദേഹോപദ്രവം ചെയ്യാൻ ശ്രമിച്ചു.
പ്രദേശത്ത് ഒരു ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇത്തരമൊരു പ്രശ്നം അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎൽഎ പരിഗണിച്ചില്ല എന്നതായിരുന്നു നാട്ടുകാരുടെ പ്രധാന ആരോപണം.
Kerala
തിരുവനന്തപുരം: സർക്കാരിനെ പിന്തുണച്ചുള്ള എൻഎസ്എസ് നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നെയ്യാറ്റിൻകരയിൽ സുകുമാരൻ നായരുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. കളത്തറയ്ക്കൽ കരയോഗത്തിലാണ് സുകുമാരൻ നായരുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്
അതേസമയം ഇന്നും സുകുമാരൻ നായർക്കെതിരെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. ഷോർണൂർ നഗരത്തിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി നായർ സമുദായത്തെ പണയപ്പെടുത്തിയ ജനറൽ സെക്രട്ടറി സുകുമാരൻ നായർ രാജിവയ്ക്കുക എന്ന സന്ദേശവുമായി സേവ് എൻഎസ്എസ് എന്ന പേരിലാണ് കറുത്ത നിറത്തിലുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
വിശ്വാസ സംരക്ഷണ വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടുകള്‍ അംഗീകരിക്കുന്നെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പരാമര്‍ശമാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു നല്കിയ പിന്തുണ സംബന്ധിച്ച് എന്‍എസ്എസിന്റെ നിലപാടില്‍ മാറ്റമില്ലെന്നും കഴിഞ്ഞ ദിവസം സുകുമാൻ നായർ ആവർത്തിച്ചിരുന്നു.
Kerala
തൃശൂർ: റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാതെ ടോൾ പിരിക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് പാലിയേക്കര ടോൾ പ്ലാസയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. ബാരിക്കേഡുകൾ മറിച്ചിട്ട് ടോൾ പ്ലാസയുടെ ഓഫീസിലേക്കു കടക്കാൻ ശ്രമിച്ചതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
സംഘർഷത്തിനിടെ ടോൾ പ്ലാസ ഓഫീസിനു സമീപമുള്ള ചെടിച്ചട്ടികളും പ്രവർത്തകർ തകർത്തു. ഇതോടെ, പ്രവർത്തകർക്കെതിരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ പ്രതിഷേധക്കാർ ടോൾപ്ലാസ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയാണ്.
Kerala
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പോലീസിനെ മറികടന്ന് വിസിയുടെ ചേമ്പറിലേക്ക് കടക്കാനുളള പ്രവര്‍ത്തകരുടെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടർന്ന് പോലീസും കെഎസ്യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയില്‍ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചും സംഘർഷത്തിൽ കലാശിച്ചു. കെ. മുരളീധരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Kerala
പാലക്കാട്: മന്ത്രി വീണാ ജോര്‍ജിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. പാലക്കാട് കാഴ്ചപറമ്പില്‍ വച്ചാണ് സംഭവം.
മന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ ഓടിയ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയത്.
Kerala
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ജിതിന് ജി.നൈനാന് അറസ്റ്റില്‍. പോലീസ് വീട്ടിലെത്തിയാണ് ജിതിനെ അറസ്റ്റ് ചെയ്തത്.
ഇവിടെയെത്തിയ പോലീസിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് പത്തനംതിട്ട നഗരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി വീണാ ജോര്‍ജിനെയും പരിഹസിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് കപ്പല്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഉന്തുവണ്ടിയിൽ തയാറാക്കിയ കപ്പലിന്റെ മാതൃകയുമായാണ് പ്രതിഷേധപ്രകടനം നടത്തിയത്.
പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കുന്നതിനിടെ പോലീസ് വാഹനത്തിന്റെ ചില്ല് തകർന്നിരുന്നു. ഇത് ജിതിൻ കൈയിലിരുന്ന കൊടിയുടെ കന്പ് കൊണ്ട് കുത്തിപ്പൊട്ടിച്ചെന്നാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനാരോഗ്യരംഗത്തെ ഗുരുതരമായ അനാസ്ഥയില്‍ ആരോഗ്യ മന്ത്രി വീണജോർജിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടന്നു.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം കനത്ത സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു.
എന്നാൽ പ്രവർത്തകർ പിരിഞ്ഞു പോകാതെ ബാരിക്കേഡിന് മുന്നിൽ വീണ്ടും സംഘടിച്ചതോടെ പോലീസ് ലാത്തി വീശി.
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. കണ്ണൂരില്‍ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകര്‍ത്ത് പ്രവർത്തകർ ഡിഎംഒ ഓഫീസിലേക്ക് ചാടിക്കടന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും അറസ്റ്റുചെയ്തു.
അതേസമയം, മന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു.
NRI
നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. പോലീസിന്റെ നിഷ്ഠുരതയ്ക്കും സർക്കാരിന്റെ ദുർഭരണത്തിനും എതിരേയായിരുന്നു ആയിരങ്ങൾ തെരുവിലിറങ്ങിയത്.
രണ്ടു പോലീസ് സ്റ്റേഷനുകളും ആയിരക്കണക്കിനു കടകളും പ്രതിഷേധക്കാർ തകർത്തു. കെനിയയിലെ 47 കൗണ്ടികളിൽ 23ലും പ്രതിഷേധം ആളിക്കത്തി.
പ്രസിഡന്റ് വില്യം റൂട്ടോ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ ബ്ലോഗർ കൊല്ലപ്പെട്ടതാണു പ്രതിഷേധത്തിനു തിരികൊളുത്തിയത്.
Kerala
തൃശൂർ: നഗരമധ്യത്തിലെ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി. മുദ്രാവാക്യം മുഴക്കി റോഡിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചത് സംഘർഷത്തിനു വഴിയൊരുക്കി.
പിന്നാലെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പിന്നാലെ പ്രതിഷേധിച്ച ബിജെപി കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തൃശൂർ എംജി റോഡിൽ ഇന്നുരാവിലെ എട്ടുമണിയോടെയായിരുന്നു ദാരുണമായ അപകടമുണ്ടായത്. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ച യാത്രക്കാരന്റെ മേൽ പിന്നാലെത്തിയ ബസ് കയറിയിറങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന അമ്മയെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂർ ഉദയ്നഗർ സ്വദേശി വിഷ്ണുദത്തൻ (22) ആണ് മരിച്ചത്. തലയ്ക്കു പരിക്കേറ്റ അമ്മ പത്മിനിയുടെ (60) നില ഗുരുതരമാണ്.
വടക്കുന്നാഥ ക്ഷേത്രദർശനത്തിനായി അമ്മയോടൊപ്പം സ്കൂട്ടറിൽ വരുന്പോഴായിരുന്നു സംഭവം. എംജി റോഡിൽ കോട്ടപ്പുറം പാലത്തിനും പിഎസ്സി ഓഫീസിനും ഇടയിലാണ് അപകടം സംഭവിച്ചത്. റോഡിലെ കുഴി കണ്ട് കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ പിറകിലൂടെയെത്തിയ തൃശൂർ - തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന വഴിനടയ്ക്കൽ ബസ് സ്കൂട്ടറിലിടിച്ച് യുവാവ് റോഡിലേക്കു വീഴുകയും അതേ ബസ് തന്നെ യുവാവിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു.
സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു. റോഡിൽ തലയിടിച്ചുവീണ അമ്മയെ ഗുരുതരാവസ്ഥയിൽ ഓടിയെത്തിയ നാട്ടുകാരും വെസ്റ്റ് പോലീസും ചേർന്ന് മെഡിക്കൽകോളജിലേക്ക് മാറ്റുകയായിരുന്നു.
Kerala
കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട്ട് വച്ചാണ് സംഭവം. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
മന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസ് ബലം പ്രയോഗിച്ച് ഇവരെ ഇവിടെനിന്ന് മാറ്റിയ ശേഷമാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായത്.
Kerala
തിരുവനന്തപുരം: രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം വച്ച ചടങ്ങ് ബഹിഷ്കരിച്ച സംഭവത്തിൽ മന്ത്രി ശിവന്‍കുട്ടിക്ക് നേരെ തിരുവനന്തപുരത്ത് കരിങ്കൊടി പ്രതിഷേധം. എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദ് അടക്കമുള്ളവരാണ് കരിങ്കൊടി കാട്ടിയത്.
മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് കുറച്ചുനേരത്തേക്ക് മന്ത്രിയുടെ വാഹനവ്യൂഹം റോഡിൽ നിർത്തിയിട്ടു. പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് പിന്നീട് യാത്ര തുടർന്നത്.
വ്യാഴാഴ്ചയാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചത്. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു
Kerala
കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധം. തെരുവുനായ ആക്രമണത്തിന് ഉത്തരവാദി കണ്ണൂര്‍ കോര്‍പറേഷനാണെന്ന് ആരോപിച്ചാണ് സിപിഎം അംഗങ്ങളുടെ പ്രതിഷേധം. മേയറുടെ ഡയസില്‍ കയറി പ്രതിഷേധക്കാർ മൈക്ക് ഊരി എടുത്തു.
കൗണ്‍സില്‍ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സിപിഎം പ്രവര്‍ത്തകര്‍ ഹാളിന് പുറത്തെത്തി പ്രതിഷേധിച്ചിരുന്നു. യോഗം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ മുതല്‍ നിരവധി പേര്‍ക്കാണ് കോര്പറേഷന് പരിധിയില്‍ തെരുവുനായയുടെ കടിയേറ്റത്.