National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ. ചരിത ഭൂരിപക്ഷം നേടി എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും കുശ്വാഹ അവകാശപ്പെട്ടു.
"ബിഹാറിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹര്യമാണ്. ജനങ്ങൾ എൻഡിഎയ്ക്കൊപ്പാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ അധികാരത്തിൽ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.'- ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.
"എൻഡിഎ ഒറ്റക്കെട്ടാണ്. സഖ്യത്തിലെ പാർട്ടികളെല്ലാം വിജയത്തിനായി പ്രവർത്തിക്കുകയാണ്. എന്നാൽ മഹാസഖ്യത്തിൽ പ്രശ്നങ്ങളാണ്. അവിടെ എല്ലാവരും തമ്മിൽ തർക്കമാണ്. സീറ്റ് ധാരണ പോലും അവിടെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ എൻഡിഎ വളരെ മുന്നിലാണ്.'-ആർഎൽഎം അധ്യക്ഷൻ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കേന്ദ്രമന്ത്രിയും എൽജെപി-രാംവിലാസ് അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. സംസ്ഥാനത്ത് വീണ്ടും എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും ചിരാഗ് പറഞ്ഞു.
"സംസ്ഥാനത്ത് എൻഡിഎ തന്നെ വിജയിക്കും. വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എൻഡിഎയ്ക്ക് അനുകൂലമായി വിധിയെഴുതാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.'-ചിരാഗ് അവകാശപ്പെട്ടു.
"എൻഡിഎയുടെ വിജയത്തിന് ശേഷം നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ നിതീഷിനെ തന്നെയായിരിക്കും നേതാവായി തെരഞ്ഞെടുക്കുക. സഖ്യത്തിലെ നേതാക്കൾ തന്നെ പറഞ്ഞു കഴിഞ്ഞു നിതീഷിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന്.'-ചിരാഗ് പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്ന് അമിത് ഷാ അവകാശപ്പെട്ടു.
"ബിഹാറിൽ എൻഡിഎ തന്നെ വിജയിക്കും. തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എൻഡിഎ നേരിടുന്നത്. അദ്ദേഹമാണ് ബിഹാറിലെ എൻഡിഎയുടെ മുഖം.'- അമിത് ഷാ പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും നിതീഷ് കുമാർ എത്തുമൊ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് അമിതാ ഷാ പറഞ്ഞത്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന്റെ യോഗത്തിലായിരിക്കും തീരുമാനം ഉണ്ടാവുക എന്നുമാണ് അമിത് ഷാ പറഞ്ഞത്.
തനിക്ക് ഒറ്റക്ക് ഒന്നും തീരുമാനം സാധിക്കില്ലെന്നും സഖ്യത്തിലെ എല്ലാ പാർട്ടികളുടെയും അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കൂടി അനുസരിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ബിഹാറിലെ ജനങ്ങൾ എൻഡിഎയ്ക്കൊപ്പമാണെന്നും മഹാസഖ്യത്തെ അവർ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ലാലു പ്രസാദ് യാദവിന്റെ ദുർഭരണം കണ്ടിട്ടുള്ളത് കൊണ്ട് ഒരിക്കലും ആർജെഡി സഖ്യത്തെ തിരിച്ച് അധികാരത്തിലെത്തിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ട് എൽജെപി-രാംവിലാസ്. 15 പേരുടെ പട്ടികയാണ് എൽജെപി ഇന്ന് പുറത്തുവിട്ടത്.
ബുധനാഴ്ച 14 പേരുടെ ആദ്യപട്ടിക എൽജെപി-രാംവിലാസ്. ഇതോടെ എൽജെപിയുടെ സ്ഥാനാർഥി നിർണയം പൂർത്തിയായി. ആകെ 29 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ട് ജെഡി-യു. 44 പേരുടെ പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്.
മന്ത്രിമാരായ ഷെയ്ല മണ്ഡൽ, വിജേന്ദ്ര പ്രസാദ് യാദവ്, ലേഷി സിംഗ്, ജയന്ത് രാജ് എന്നിവരെല്ലാം രണ്ടാം പട്ടികയിലുണ്ട്. ബുധനാഴ്ച 57 പേരുടെ ആദ്യപട്ടിക ജെഡി-യു പുറത്തുവിട്ടിരുന്നു.
ഇതോടെ ജെഡി-യുവിന്റെ സ്ഥാനാർഥി നിർണയും പൂർത്തിയായി. ആകെ 101 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) യുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടിക്ക് ലഭിച്ച ആറ് സീറ്റുകളിലേയ്ക്കുമുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.
കേന്ദ്രമന്ത്രിയും എച്ച്എഎം അധ്യക്ഷനുമായ ജിതൻ റാം മാഞ്ചിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ദീപ കുമാരി ഇമാംഗഞ്ച് സീറ്റിൽ മത്സരിക്കും. തിക്കാരി സീറ്റിൽ അനിൽ കുമാറാണ് സ്ഥാനാർഥി.
ജ്യോതി ദേവി ബാരാച്ചട്ടിയിൽ നിന്നും പ്രഫുൽ കുമാർ മാഞ്ചി സിക്കന്തറയിൽ നിന്നും ജനവിധി തേടും. റോമിത് കുമാർ അത്രി മണ്ഡലത്തിലും ലലൻ റാം കുടുംബ മണ്ഡലത്തിലും മത്സരിക്കും.
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥിപട്ടികയും ഇന്ന് പുറത്ത് വിട്ടിരുന്നു. പിന്നാലെയാണ് എൻഡിഎയിലെ ഘടകക്ഷിയായ എച്ച്എഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ബിജെപി. 71 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.
ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും ഇന്ന് പ്രഖ്യാപിച്ച പട്ടികയിലുണ്ട്. സാമ്രാട്ട് ചൗധരി താരാപുർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വിജയ് കുമാർ സിൻഹ ലഖിസാരായ് മണ്ഡലത്തിൽ മത്സരിക്കും.
മുൻ ഉപമുഖ്യമന്ത്രി തർക്കിഷോർ പ്രസാദ് കാട്ടിഹാർ മണ്ഡലത്തിൽ നിന്നും മന്ത്രി രേണു ദേവി ബെട്ടിയ മണ്ഡലത്തിൽ നിന്നും ജനവിധി തേടും.
മുതിർന്ന നേതാക്കളും സംസ്ഥാന മന്ത്രിമാരുമായ നിതീഷ് മിസ്ര, മംഗൽ പാണ്ഡെ എന്നിവരും ഇന്നത്തെ സ്ഥാനാർഥിപട്ടികയിൽ ഇടംപിടിച്ചു. നിതീഷ് മിസ്ര ജൻജർപുർ മണ്ഡലത്തിലും മംഗൽ പാണ്ഡെ സിവാൻ മണ്ഡലത്തിലും മത്സരിക്കും.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനായിരിക്കും വിജയം എന്ന് ആർജെഡി നേതാവ് മൃത്യുഞ്ജയ് തിവാരി. വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് മഹാസഖ്യം അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
"മഹാസഖ്യം ശക്തമായ നിലയിലാണ്. സഖ്യത്തിലെ ഏല്ലാ പാർട്ടികളും തമ്മിൽ അത്രത്തോളം ഐക്യമുണ്ട്. മാത്രവുമല്ല സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണ്.'-തിവാരി അവകാശപ്പെട്ടു.
"എന്നാൽ എൻഡിഎയിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല. അവിടെ തർക്കങ്ങളുണ്ട്. ബിജെപി ചെറു പാർട്ടികളെ അവഗണിക്കുകയാണ് അവർ ആവശ്യപ്പെട്ട സീറ്റുകൾ പോലും കൊടുക്കുന്നില്ല. അതുകൊണ്ട് തന്നെ എച്ച്എഎമ്മും ആർഎൽഎമ്മും അതൃപ്തരാണ്.'-തിവാരി പറഞ്ഞു.
ജെഡിയും പോലും എൻഡിഎയിൽ സുരക്ഷിതരല്ലെന്നും തിവാരി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം അവരെ മാറ്റിനിർത്തി ബിജെപി തന്നെ മുഖ്യമന്ത്രി പദവി അടക്കം ഏറ്റെടുക്കുമെന്നും തിവാരി കൂട്ടിച്ചേർത്തു. ബിജെപി ചിരാഗിനെ മാത്രമാണ് കണക്കിലെടുക്കുന്നതെന്നും നിതീഷ് കുമാറിന് വെറും കാഴ്ചക്കാരനായി മാത്രമെ നിൽക്കാൻ സാധിക്കുവെന്നും തിവാരി പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ഭരണം തുടരുമെന്ന് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച(എച്ച്എഎം) അധ്യക്ഷനുമായ ജിതൻ റാം മാഞ്ചി. സംസ്ഥാനത്ത് എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണെന്നും എൻഡിഎ തന്നെ വിജയിക്കുമെന്നുള്ള കാര്യത്തിൽ ഒരു സംശയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
"ബിഹാറിലെ ജനങ്ങൾ എൻഡിയ്ക്കൊപ്പമാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അവർ എൻഡിഎയെ തന്നെ വീണ്ടും അധികാരത്തിലെത്തിക്കും.'-മാഞ്ചി അവകാശപ്പെട്ടു.
സീറ്റ് വിഭജന കാര്യത്തിൽ എച്ച്എഎമ്മിന് അതൃപ്തി ഉണ്ടെന്ന തരത്തിൽ വന്ന വാർത്തകളും മാഞ്ചി തള്ളി. എച്ച്എഎം എൻഡിഎ തീരുമാനത്തിനൊപ്പമാണ്. താൻ എല്ലാക്കാലത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജനം ഞായറാഴ്ച പൂർത്തിയായിരുന്നു. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. എൽജെപിക്ക് 29 സീറ്റും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയ്ക്കും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും ആറ് സീറ്റുകൾ വീതം ലഭിച്ചു.
നവബംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരപക്ഷത്തിൽ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ്. എൻഡിഎ ഭരണം തുടരുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
"തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത് നന്നായി. ജനങ്ങൾ എൻഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാൻ കാത്തിരിക്കുക്കയാണ്. അവർക്ക് അതിനുള്ള അവസരം ലഭ്യമായിരിക്കുകയാണ്. നവംബർ 14ന് നീതിഷ് കുമാറിന്റെ നേതൃത്തിലുള്ള എൻഡിഎ തന്നെ വൻ വിജയം നേടും.'-രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നീതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തും. ആർജെഡിയെയും ഇന്ത്യ സഖ്യത്തെയും ജനങ്ങൾ തള്ളിക്കളയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിനും 11നും ആണ് വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.
Kerala
കോഴിക്കോട്: ആദിവാസി നേതാവ് സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ (ജെആർഎസ്) ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) വിട്ടു.
എൻഡിഎയിൽനിന്ന് അവഗണന നേരിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജെആർഎസ് സഖ്യം വിട്ടത്. കോഴിക്കോട് ചേർന്ന ജെആർപി സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. മറ്റു മുന്നണികളുമായി സഹകരിക്കണമോയെന്നകാര്യമടക്കം പിന്നീട് തീരമാനിക്കുമെന്നാണ് വിവരം. ഇപ്പോള് സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനം.
ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ നൽകാതത്തിൽ പാർട്ടിയിൽ അമർഷം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് മുന്നണി വിടാനുള്ള തീരുമാനത്തിലെത്തിയത്.
Kerala
നിലമ്പർ: ഉപതെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താനാകാതെ എൻഡിഎ. സ്ഥാനാർഥി മോഹൻ ജോർജിന് ലഭിച്ചത് 8,648 വോട്ടുകൾ മാത്രം. 2021ൽ എൻഡിഎ സ്ഥാനാർഥി ടി.കെ. അശോക് കുമാർ 8,594 വോട്ടാണു നേടിയിരുന്നത്. ഇതിൽ 53 വോട്ടുകളുടെ വർധന മാത്രമാണ് ഇക്കുറിയുണ്ടായത്. മണ്ഡലത്തിൽ 7,787 പുതിയ വോട്ടർമാർകൂടി വർധിച്ചപ്പോഴാണ് ഈ നാമമാത്ര വർധന.
അവസാന നിമിഷം ബിജെപിയിൽനിന്ന് ഒരു വിഭാഗം വോട്ടുകൾ ചോർന്നതായി സ്ഥാനാർഥി മോഹൻ ജോർജ് തന്നെ പ്രതികരിച്ചിരുന്നു. ബിജെപിയിൽനിന്നു കുറച്ച് വോട്ടുകൾ എൽഡിഎഫ് സ്ഥാനാർഥിക്കു പോയതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. എന്തായാലും ബിജെപി വോട്ടുകൾ ഇക്കുറി വലിയ തോതിൽ ചോർന്നിട്ടുണ്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
2016ൽ ബിഡിജെഎസ് നിലമ്പൂർ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ 12,284 വോട്ടുകൾ അന്നത്തെ സ്ഥാനാർഥി ഗിരിഷ് മേക്കാട്ട് നേടിയിരുന്നു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ 17,000 വോട്ടും 2024-ലെ ഉപതെരഞ്ഞെടുപ്പിൽ നവ്യാഹരിദാസ് 14,000ത്തോളം വോട്ടുകളും നേടിയ സ്ഥാനത്താണ് ഇക്കുറി അത് 8,648ൽ ഒതുങ്ങിയത്.
കർഷക വോട്ടുകളും ക്രൈസ്തവ വോട്ടുകളും ലക്ഷ്യമിട്ടാണ് കേരള കോണ്ഗ്രസ് നേതാവായ മോഹൻ ജോർജിനെ എൻഡിഎ മത്സരിപ്പിച്ചത്. എന്നാൽ, ഒരു ചലനവും ഉണ്ടാക്കാനായില്ല.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ പ്രസിഡന്റ് കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവർ നേരിട്ടു പ്രചാരണനെത്തിയിട്ടും വോട്ട് വർധിപ്പിക്കാനാകാത്തതിൽ ബിജെപിക്കും എൻഡിഎയ്ക്കും കനത്ത തിരിച്ചടിതന്നെയാണ്.