Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Kochi

Ernakulam

രാഷ്‌ട്രപ​തി​യു​ടെ പ​രി​പാ​ടി : ക്ഷ​ണി​താ​ക്ക​ളു​ടെ പ​ട്ടി​കയിൽ പേ​രി​ല്ല; മേ​യ​ർ​ക്ക് അ​തൃ​പ്തി

കൊ​ച്ചി: രാഷ്‌ട്രപ​തി ദ്രൗ​പ​ദി മു​ര്‍​മു​വി​ന്‍റെ എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ന്‍റെ ശ​താ​ബ്ദി സ​മ്മേ​ള​ന പ​രി​പാ​ടി​യി​ൽ ക്ഷ​ണി​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ത​ന്‍റെ പേ​രി​ല്ലാ​ത്ത​തി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ. അ​തേ​സ​മ​യം ഇ​വി​ടെ​നി​ന്ന് ന​ല്കി​യ പ​ട്ടി​ക​യി​ൽ മേ‌​യ​റു​ടെ പേ​ര് ഉ​ണ്ടാ​യി​രു​ന്നെ​ന്നും രാഷ്‌ട്രപ​തി​ഭ​വ​ന്‍ പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം ന​ല്‍​കി​യ പ​ട്ടി​ക​യി​ല്‍ മേ​യ​റെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് കോ​ള​ജ് അ​ധി​കൃ​ത​രു‌​ടെ വി​ശ​ദീ​ക​ര​ണം.


പേ​ര് ഒ​ഴി​വാ​ക്കി​യെ​ങ്കി​ല്‍ സാ​മാ​ന്യ മ​ര്യാ​ദ​യെ​ന്ന നി​ല​യി​ല്‍ അ​റി​യി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് അ​നി​ല്‍​കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു. പ​ത്ര ത്തി​ൽ ക​ണ്ടാ​ണ് ത​ന്നെ ഒ​ഴി​വാ​ക്കി​യ​താ​യി അ​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് കോ​ള​ജി​നെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ള​ജ് അ​ധി​കൃ​ത​രും ഇ​ക്കാ​ര്യം അ​റി​ഞ്ഞി​രു​ന്നി​ല്ലെന്നും മേ​യ​ര്‍ പ​റ​ഞ്ഞു.


സെ​ന്‍റ് തെ​രേ​സാ​സി​ലെ പ​രി​പാ​ടി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ തു​ട​ര്‍​ന്നു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി നാ​വി​ക​സേ​നാ ആ​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി​ക്ക് ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍​നി​ന്ന് മേ​യ​ര്‍ വി​ട്ടു​നി​ന്നു.

കൊ​ച്ചി ന​ഗ​ര​ത്തോ​ടു​ള്ള അ​നാ​ദ​ര​വ്: മേ​യ​ര്‍

രാഷ്‌ട്രപ​തിയു​ടെ പ​രി​പാ​ടി​യി​ല്‍ ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​ത് സാ​മാ​ന്യ മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് മേ​യ​ര്‍. ഇ​ത് കൊ​ച്ചി ന​ഗ​ര​ത്തോ​ടു​ള്ള അ​നാ​ദ​ര​വാ​ണ്. ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. മു​മ്പും ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്‍​കം ടാ​ക്‌​സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന വേ​ള​യി​ലും ക്ഷ​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണ് ഇ​തി​ല്‍ കാ​ണു​ന്ന​തെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു. മേ​യ​റെ പ​ങ്കെ​ടു​പ്പി​ക്കാ​തി​രു​ന്ന​ത് ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ എ​ല്‍​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി​യും വ്യ​ക്ത​മാ​ക്കി.

District News

പി.വി. ശ്രീനിജിൻ എംഎൽഎയെ നുണപരിശോധനയ്ക്ക് വിധേ യനാക്കണം: സാബു ജേക്കബ്

കൊ​ച്ചി: പി.​വി. ശ്രീ​നി​ജി​ന്‍ എം​എ​ല്‍​എ​യെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന് ട്വി​ന്‍റി 20 നേ​താ​വ് സാ​ബു എം. ​ജേ​ക്ക​ബ്. ശ്രീ​നി​ജി​ന്‍ സീ​റ്റി​നാ​യി ത​ന്നെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് നു​ണ പ​റ​യു​ക​യാ​ണ്. ര​ണ്ടുത​വ​ണ ത​ന്‍റെ വീ​ട്ടി​ല്‍ വ​ന്ന​ത് വി​വാ​ഹം ക്ഷ​ണി​ക്കാ​ന്‍ അ​ല്ല​ല്ലോ​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

നു​ണ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ പ​ല അ​ഴി​മ​തി ക​ഥ​ക​ളും പു​റ​ത്തു​വ​രും. ആ​ലു​വ​യി​ലെ ഒ​രു സി​പി​എം നേ​താ​വ് കൂ​ടി സീ​റ്റ് ചോ​ദി​ച്ചു വ​ന്നി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

സി​പി​എം നേ​താ​ക്ക​ള്‍ പ​ണം വാ​ങ്ങി​യി​ട്ടു​ണ്ട്. ഒ​ന്നി​നും ര​സീ​ത് ഇ​ല്ലാ​യി​രു​ന്നു. ത​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്നും മോ​ശം പ​റ​യു​ന്ന ആ​ളാ​ണ് ശ്രീ​നി​ജി​ന്‍. ശ്രീ​നി​ജി​ന്‍ ത​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍ വ​ന്നു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​തു​കൊ​ണ്ടാ​ണ് വീ​ഡി​യോ പു​റ​ത്തുവി​ട്ട​ത്.

ട്വ​ന്‍റി 20 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​നം ജ​ന​ങ്ങ​ളെ ബോ​ധി​പ്പി​ക്കും. എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ അ​പ്പോ​ള്‍ നി​യ​മ​പ്ര​കാ​രം പ​രാ​തി ന​ല്‍​ക​ലാ​ണ് ശ്രീ​നി​ജി​ന്‍റെ ശീ​ലം. നി​ല​വി​ല്‍ ഒ​രു മു​ന്ന​ണി​യു​മാ​യും കൈ ​കോ​ര്‍​ക്കു​ന്നി​ല്ലെ​ന്നും സാ​ബു ജേ​ക്ക​ബ് വ്യ​ക്ത​മാ​ക്കി.

District News

കോതമംഗലത്ത് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്ത് ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. മേ​ത​ല സ്വ​ദേ​ശി ബി​ജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ടി​മാ​ലി​യി​ൽ നി​ന്നും കോ​ത​മം​ഗ​ല​ത്തേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് സം​ഭ​വം. പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ജോ​ലി സം​ബ​ന്ധ​മാ​യി അ​ടി​മാ​ലി​യി​ൽ നി​ന്ന് കോ​ത​മം​ഗ​ല​ത്തേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു യു​വ​തി. ഇ​രു​മ്പ്പാ​ല​ത്തെ​ത്തി​യ​പ്പോ​ൾ മേ​ത​ല സ്വ​ദേ​ശി ബി​ജു ബ​സി​ൽ ക​യ​റി. യു​വ​തി ഇ​രി​ക്കു​ന്ന സീ​റ്റി​ന​ടു​ത്ത് നി​ൽ​പ്പു​റ​പ്പി​ച്ചു.

നേ​ര്യ​മം​ഗ​ലം ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ലൈം​ഗി​കാ​തി​ക്ര​മം. യു​വ​തി പ്ര​തി​ക​രി​ച്ച​പ്പോ​ൾ ത​ട്ടി​ക്ക​യ​റി. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ഇ​ട​പെ​ട്ടു. പ്ര​തി​യെ പി​ടി​കൂ​ടി ഊ​ന്നു​ക​ൽ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

ബി​ജു മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ്ര​തി​യെ ഇ​ന്ന് കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കി. കോ​ത​മം​ഗ​ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ബി​ജു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

പാലിയേക്കരയിൽ ടോൾ വിലക്ക് വെള്ളിയാഴ്‌ച വരെ നീട്ടി; നിര ക്ക് കുറച്ചുകൂടേയെന്ന് ഹൈക്കോടതി

കൊ​ച്ചി: പാ​ലി​യേ​ക്ക​ര​യി​ലെ ടോ​ള്‍ പി​രി​വി​നു​ള്ള വി​ല​ക്ക് വെ​ള്ളി​യാ​ഴ്ച വ​രെ നീ​ട്ടി ഹൈ​ക്കോ​ട​തി. നി​ര​ക്ക് കു​റ​ച്ചു​കൂ​ടേ​യെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യം. വെ​ള്ളി​യാ​ഴ്ച ഹ​ര്‍​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളും ഒ​രു മാ​റ്റ​വു​മി​ല്ലാ​തെ തു​ട​രു​ന്നു എ​ന്ന് തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​ക്കാ​ല ഗ​താ​ഗ​ത മാ​നേ​ജ്മെ​ന്‍റ് സ​മി​തി കോ​ട​തി​യെ അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ വേ​ണ്ട​ത്ര മു​ന്ന​റി​യി​പ്പ് ബോ​ർ‍​ഡു​ക​ളോ അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ല. നാ​ലു​വ​രി​പ്പാ​ത​യി​ൽ നി​ന്ന് ഒ​റ്റ​വ​രി​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ വ​ന്നു​ക​യ​റു​ന്ന​തോ​ടെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഈ ​മേ​ഖ​ല​യി​ലു​ള്ള​തെ​ന്നും ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ഹ​രി​ശ​ങ്ക​ര്‍ വി. ​മേ​നോ​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ച് ടോ​ൾ പി​രി​വ് നി​രോ​ധ​നം നീ​ട്ടി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ലും ഒ​പ്പം ടോ​ൾ നി​ര​ക്ക് കൂ​ട്ടി​യ ന​ട​പ​ടി​യി​ലും എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ക​രാ​റു​കാ​രു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മേ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് ഉ​ത്ക​ണ്ഠ​യു​ള്ളോ എ​ന്നു കോ​ട​തി ചോ​ദ്യ​മു​ന്ന​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ കാ​ര്യ​വും പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ ഷാ​ജി കോ​ടം​ക​ണ്ട​ത്ത് പ്ര​തി​ക​രി​ച്ചു. സ​ർ​വീ​സ് റോ​ഡു​ക​ൾ പൂ​ർ​ണ​മാ​ക്കാ​തെ ടോ​ൾ പി​രി​ക്കാ​ൻ ക​മ്പ​നി​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി

മേ​ഖ​ല​യി​ലെ അ​ടി​പ്പാ​ത​ക​ളു​ടെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഓ​ഗ​സ്റ്റ് ആ​റി​നാ​ണ് ഹൈ​ക്കോ​ട​തി മ​ണ്ണു​ത്തി-​ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത 544-ലെ ​പാ​ലി​യേ​ക്ക​ര ടോ​ള്‍ പി​രി​വ് ത​ട​ഞ്ഞ​ത്.

ആ​ദ്യം നാ​ലാ​ഴ്ച​ത്തേ​ക്കാ​ണ് ടോ​ള്‍ പി​രി​വ് സ്റ്റേ ​ചെ​യ്ത​തെ​ങ്കി​ലും പി​ന്നീ​ട് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി നീ​ട്ടു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​താ​അ​ഥോ​റി​റ്റി ടോ​ള്‍ പി​രി​വ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

District News

സ്ത്രീത്വത്തെ അപമാനിച്ചു; ഷാജൻ സ്‌കറിയയ്ക്കെതിരെ കേസ്

കൊ​ച്ചി: സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന് ഷാ​ജ​ൻ സ്ക​റി​യ​യ്ക്കെ​തി​രെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തു. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. ഐ​ടി ആ​ക്ട് അ​ട​ക്കം കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ടു​ണ്ട്.

സ്ത്രീ​ത്വ​ത്ത അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് കേ​സ്. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി യു​വ​തി​യു​ടെ പ​രാ​തി​യാ​ലാ​ണ് കേ​സ്.

ഷാ​ജ​ൻ ചെ​യ്‌​ത വീ​ഡി​യോ​യ്ക്ക് താ​ഴെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന നി​ല​യി​ൽ ക​മ​ന്‍റ് ചെ​യ്ത നാ​ല് പേ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഭാ​ര​തീ​യ ന്യാ​യ സ​ന്‍​ഹി​ത 79, 75(3), 3(5) എ​ന്നീ വ​കു​പ്പു​ക​ളും ഐ​ടി ആ​ക്ട് 67 വ​കു​പ്പ് പ്ര​കാ​ര​വു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

District News

കൊച്ചിയിൽ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചു കയറി; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മെ​ട്രോ തൂ​ണി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​നും യു​വ​തി​ക്കും ഗു​രു​ത​ര പ​രി​ക്ക്. വൈ​റ്റി​ല- തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ ച​ന്പ​ക്ക​ര മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

വൈ​റ്റി​ല ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ബൈ​ക്ക് ച​മ്പ​ക്ക​ര പാ​ല​ത്തി​ന്‍റെ ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മെ​ട്രോ പി​ല്ല​ർ സി.​പി. 953ൽ ​ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. കു​ട്ട​നാ​ട് ര​ജി​സ്ട്രേ​ഷ​ന​നി​ലു​ള്ള ബൈ​ക്ക് ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

District News

ലാഭമെടുപ്പിൽ കാലിടറി സ്വർണം; റിക്കാർഡിൽ നിന്നു തിരിച്ചിറ ങ്ങി, 86,000 രൂപയ്ക്ക് മുകളിൽ തന്നെ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ദി​ന​വും സ്വ​ർ​ണ​വി​ല താ​ഴേ​ക്ക്. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 10,820 രൂ​പ​യി​ലും പ​വ​ന് 86,560 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 40 രൂ​പ കു​റ​ഞ്ഞ് 8,955 രൂ​പ​യി​ലെ​ത്തി.

വ്യാ​ഴാ​ഴ്ച​യും ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. ഈ ​മാ​സം ഒ​ന്നി​ന് കു​റി​ച്ച ഗ്രാ​മി​ന് 10,930 രൂ​പ​യും പ​വ​ന് 87,000 രൂ​പ​യു​മാ​ണ് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്.

ഈ​മാ​സം തു​ട​ക്ക​ത്തി​ൽ സ്വ​ർ​ണ​ക്കു​തി​പ്പ് ദൃ​ശ്യ​മാ​യി​രു​ന്നു. ഒ​ന്നി​ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 87,000 പി​ന്നി​ട്ട സ്വ​ർ​ണ​വി​ല പി​ന്നീ​ട് താ​ഴേ​ക്ക് പോ​കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 880 രൂ​പ​യു​ടെ ഇ​ടി​വാ​ണു​ണ്ടാ​യ​ത്.

ജ​നു​വ​രി 22നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. 31ന് ​പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ ഉ​യ​ർ​ന്ന് 61,000 രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം താ​ണ്ടി.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 61,960 രൂ​പ​യാ​യി​രു​ന്നു വി​ല. നാ​ലി​ന് ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ ഉ​യ​ർ​ന്ന് 62,000 രൂ​പ പി​ന്നി​ട്ടു. തൊ​ട്ടു​പി​ന്നാ​ലെ അ​ഞ്ചി​ന് 760 രൂ​പ ഉ​യ​ർ​ന്ന് 63,000 രൂ​പ​യും ക​ട​ന്നു. പി​ന്നീ​ട് 11ന് 640 ​രൂ​പ ഉ​യ​ർ​ന്ന് 64,000 രൂ​പ​യെ​ന്ന പു​തി​യ നാ​ഴി​ക​ക്ക​ല്ലും പി​ന്നി​ട്ടു.

മാ​ർ​ച്ച് ഒ​ന്നി​ന് പ​വ​ന് 63,440 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ക​യ​റ്റി​റ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 14ന് 65,000 ​രൂ​പ​യും 18ന് 66,000 ​രൂ​പ​യും 31ന് 67,000 ​രൂ​പ​യും ഏ​പ്രി​ൽ ഒ​ന്നി​ന് 68,000 പി​ന്നി​ടു​ക​യാ​യി​രു​ന്നു. പ​ത്തു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഏ​പ്രി​ൽ 11ന് 69,000 ​രൂ​പ​യും പി​ന്നാ​ലെ 12ന് 70,000 ​രൂ​പ​യും പി​ന്നി​ട്ടു.

ഏ​പ്രി​ൽ 17ന് ​ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ ഉ​യ​ർ​ന്ന സ്വ​ർ​ണ​വി​ല 71,000 രൂ​പ പി​ന്നി​ട്ടു. 21ന് 72,000 ​രൂ​പ പി​ന്നി​ട്ട സ്വ​ർ​ണ​വി​ല 22ന് ​ഒ​റ്റ​യ​ടി​ക്ക് 2,200 രൂ​പ ഇ​ടി​ഞ്ഞ് 74,000 എ​ന്ന നാ​ഴി​ക​ക്ക​ല്ലി​ലെ​ത്തി.

മേ​യ് 15ന് 68,880 ​രൂ​പ​യി​ലേ​ക്ക് ഇ​ടി​ഞ്ഞ സ്വ​ര്‍​ണ​വി​ല പി​ന്നീ​ട് വ​ര്‍​ധി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ഏ​ഴു​ദി​വ​സ​ത്തി​നി​ടെ ഏ​ക​ദേ​ശം മൂ​വാ​യി​രം രൂ​പ വ​ര്‍​ധി​ച്ച് വീ​ണ്ടും സ്വ​ര്‍​ണ​വി​ല 72,000 ക​ട​ന്ന് കു​തി​ക്കു​ക​യാ​യി​രു​ന്നു.

ജൂ​ൺ 14ന് ​ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 9,320 രൂ​പ​യും പ​വ​ന് 74,560 രൂ​പ​യു​മെ​ന്ന ച​രി​ത്ര വി​ല​യി​ലെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് താ​ഴേ​ക്കു​പോ​യ സ്വ​ർ​ണം ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വീ​ണ്ടും റി​ക്കാ​ർ​ഡി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്നു.

ജൂ​ലൈ തു​ട​ക്ക​ത്തി​ല്‍ 72,160 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഒ​മ്പ​തി​ന് 72,000 രൂ​പ​യാ​യി താ​ഴ്ന്ന് ആ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. പി​ന്നീ​ട് വി​ല ഉ​യ​രു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഏ​ക​ദേ​ശം 1,400 രൂ​പ വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല വീ​ണ്ടും 73,000 ക​ട​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ 22ന് ​വീ​ണ്ടും 74,000 പി​ന്നി​ടു​ക​യും 23ന് 75,000 ​രൂ​പ പി​ന്നി​ട്ട് പു​തി​യ ഉ​യ​രം കു​റി​ക്കു​ക​യും ചെ​യ്തു. 23ന് ​സ്വ​ർ​ണ​വി​ല പ​വ​ന് 75,040 രൂ​പ​യും ഗ്രാ​മി​ന് 9,380 രൂ​പ​യു​മാ​യി​രു​ന്ന സ്വ​ർ​ണ​വി​ല പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ താ​ഴേ​ക്കു​പോ​കു​ന്ന​താ​ണ് ക​ണ്ട​ത്.

ഓ​ഗ​സ്റ്റ് തു​ട​ക്ക​ത്തി​ൽ സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. എ​ട്ടി​ന് ഗ്രാ​മി​ന് 9,470 രൂ​പ​യും പ​വ​ന് 75,760 രൂ​പ​യു​മെ​ന്ന റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി. പി​ന്നീ​ട് 12 ദി​വ​സ​ത്തി​നി​ടെ 2,300 രൂ​പ കു​റ​ഞ്ഞ് ഇ​ടി​വോ​ടെ​യാ​ണ് മാ​സം അ​വ​സാ​നി​പ്പി​ച്ച​ത്.

സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് സ്വ​ർ​ണ​വി​ല 77,000 ക​ട​ന്ന​ത്. പി​ന്നീ​ട്, മൂ​ന്നി​ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 78,000 രൂ​പ പി​ന്നി​ട്ടു. ആ​റി​ന് 79,000 ക​ട​ന്ന സ്വ​ർ​ണ​വി​ല ഒ​മ്പ​തി​ന് 80,000 രൂ​പ​യും പ​ത്തി​ന് 81,000 രൂ​പ​യും 16ന് 82,000 ​രൂ​പ​യും പി​ന്നി​ട്ടു. വ​ൻ​കു​തി​പ്പ് ദൃ​ശ്യ​മാ​യ 23ന് ​ര​ണ്ടു​ത​വ​ണ​യാ​യി 1,920 രൂ​പ കൂ​ടി​യ​തോ​ടെ ഒ​രേ ദി​വ​സം 83,000 രൂ​പ​യും 84,000 രൂ​പ​യും പി​ന്നി​ട്ട് ച​രി​ത്രം​കു​റി​ച്ചു. പി​ന്നീ​ട് ഒ​രാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും കു​തി​ച്ച സ്വ​ർ​ണം 29ന് 85,000 ​രൂ​പ പി​ന്നി​ടു​ക​യും 30ന് 86,000 ​രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം കു​റി​ക്കു​ക​യു​മാ​യി​രു​ന്നു.

ഓ​ഹ​രി വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ളു​മാ​ണ് വി​പ​ണി​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ഔ​ൺ​സി​ന് 3,863 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്ന രാ​ജ്യാ​ന്ത​ര വി​ല ഇ​പ്പോ​ൾ 3,844 ഡോ​ള​റി​ലേ​ക്ക് വീ​ണ​താ​ണ് കേ​ര​ള​ത്തി​ലും വി​ല കു​റ​യാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്.

അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം 916 ​ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​ക്ക് 156 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Editorial

രാ​​​​ത്രി​​​​യി​​​​ൽ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ​​​​ത്തി വെ​​​​ളു​​​​ത്ത​​​​പ്പോ​​​​ൾ വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യും

കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​വ​​​​ധി​​​​ത്ത​​​​ലേ​​​​ന്ന് അ​​​​ന​​​​ധി​​​​കൃ​​​​ത കൈ​​​​യേ​​​​റ്റം ന​​​​ട​​​​ത്തി​​​​യാ​​​​ൽ നി​​​​യ​​​​മ​​​​ത്തെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​മെ​​​​ന്നു ക്രി​​​​മി​​​​ന​​​​ലു​​​​ക​​​​ൾ​​​​ക്ക​​​​റി​​​​യാം. ക​​​​ള​​​​മ​​​​ശേ​​​​രി മാ​​​​ർ​​​​ത്തോ​​​​മ്മാ ഭ​​​​വ​​​​ൻ കൈ​​​​യേ​​​​റി​​​​യ​​​​തും അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ്. ആ ​​​​കൈ​​​​യേ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​ർ​​​​ക്കാ​​​​രി​​​​പ്പോ​​​​ൾ കാ​​​​വ​​​​ലു​​​​മി​​​​ട്ടു. സ​​​​ഭ​​​​യും ദീ​​​​പി​​​​ക​​​​യും പെ​​​​ട്ടെ​​​​ന്നു പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത് എ​​​​ന്തെ​​​​ന്ന വ​​​​ർ​​​​ഗീ​​​​യ കു​​​​ത്തി​​​​ത്തി​​​​രി​​​​പ്പി​​​​നു​​​​കൂ​​​​ടി മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യാം.

ഈ ​മു​ഖ​പ്ര​സം​ഗം ആ​പ​ത്ക​ര​മാ​യ ര​ണ്ടു വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്. ഒ​ന്ന്, ക​ള​മ​ശേ​രി മാ​ർ​ത്തോ​മ്മാ ഭ​വ​ന്‍റെ മ​തി​ൽ പൊ​ളി​ച്ച് കൈ​യേ​റ്റം ന​ട​ത്തി​യ​വ​രെ​ക്കു​റി​ച്ചും അ​തി​നു കാ​വ​ൽ നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു​മാ​ണ്.

കോ​ട​തി​ക​ളു​ടെ അ​വ​ധി​ദി​വ​സ​ങ്ങ​ൾ​ക്കു ത​ലേ​ന്ന് കൈ​യേ​റ്റം ന​ട​ത്തി നി​യ​മ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കു മു​ന്നി​ൽ പ​രാ​തി​ക്കാ​രും നി​യ​മ​സം​വി​ധാ​ന​ങ്ങ​ളും നി​സ​ഹാ​യ​രാ​കു​ന്ന സ്ഥി​തി​യാ​ണി​ത്. ര​ണ്ട്, രാ​ത്രി​യി​ലെ​ത്തി​യ കു​റ്റ​വാ​ളി​ക​ൾ​ക്കു പി​ന്നാ​ലെ, ഈ ​സം​ഭ​വ​ത്തെ ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കും ദീ​പി​ക​യ്ക്കും എ​തി​രേ ആ​യു​ധ​മാ​ക്കാ​ൻ അ​തി​രാ​വി​ലെ​യെ​ത്തി​യ ചി​ല വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളു​ടെ ഭി​ന്നി​പ്പി​ക്ക​ൽ ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്. ര​ണ്ടും നാ​ടി​നാ​പ​ത്താ​ണ്.

ക​ള​മ​ശേ​രി​യി​ൽ കൈ​യേ​റ്റം ന​ട​ന്ന​ത് ഓ​ണ​ത്ത​ലേ​ന്നാ​ണ്. പു​ല​ർ​ച്ചെ ഒ​ന്നി​നും നാ​ലി​നു​മി​ട​യ്ക്കാ​ണ് ഏ​ക​ദേ​ശം 70 പേ​ര​ട​ങ്ങു​ന്ന ക്രി​മി​ന​ൽ​സം​ഘം ക​ള​മ​ശേ​രി, എ​ച്ച്എം​ടി കോ​ള​നി​ക്ക​ടു​ത്ത് ക​ന്യാ​സ്ത്രീ മ​ഠം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ർ​ത്തോ​മ്മാ ഭ​വ​നി​ലെ​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ളും ക്രെ​യി​നും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ​വ​ർ ആ​ദ്യ​മേ​ത​ന്നെ മ​ഠ​ത്തി​ന്‍റെ സി​സി​ടി​വി​ക​ൾ ത​ക​ർ​ത്തു.

100 മീ​റ്റ​റോ​ളം മ​തി​ൽ ത​ക​ർ​ത്ത് റെ​ഡി​മെ​യ്ഡ് മു​റി​ക​ൾ മാ​ർ​ത്തോ​മ്മാ ഭ​വ​ന്‍റെ വ​ള​പ്പി​ൽ സ്ഥാ​പി​ച്ചു. ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ ത​ക​ർ​ത്തു, ക​ന്യാ​സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും നി​ഷേ​ധി​ച്ചു. ‘പ്രോ​പ്പ​ർ​ട്ടി ഓ​ഫ് എം.​എ​ച്ച്. ബി​ൽ​ഡേ​ഴ്സ് ആ​ന്‍​ഡ് ഡെ​വ​ല​പ്പേ​ഴ്സ്’ എ​ന്നെ​ഴു​തി​യ ബോ​ർ​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. 45 വ​ർ​ഷ​മാ​യി നി​ല​വി​ലു​ള്ള സ്ഥാ​പ​നം കൈ​യേ​റി​യ​വ​ർ​ക്കെ​തി​രേ മാ​ർ​ത്തോ​മ്മാ ഭ​വ​ൻ അ​ധി​കൃ​ത​ർ പ​രാ​തി കൊ​ടു​ത്തി​ട്ടും ഈ ​നി​മി​ഷം വ​രെ പോ​ലീ​സ് കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചി​ട്ടി​ല്ല.

ര​ണ്ടാ​മ​ത്തെ കാ​ര്യം, കോ​ട​തി​യു​ടെ അ​വ​ധി​ദി​വ​സ​ങ്ങ​ൾ​ക്കു ത​ലേ​ന്ന് ഇ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ പ​രാ​തി​ക്കാ​ര​ൻ നി​സ​ഹാ​യ​നാ​കും. അ​വ​ധി തീ​ർ​ന്നു കോ​ട​തി​യി​ലെ​ത്തി​യാ​ൽ ത​ത്‌​സ്ഥി​തി നി​ല​നി​ർ​ത്തി കേ​സ് തു​ട​രാ​നാ​കും മി​ക്ക​വാ​റും വി​ധി​യു​ണ്ടാ​കു​ക. കൈ​യൂ​ക്കു​ള്ള​വ​ർ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​പ​ഴു​ത​ട​യ്ക്കാ​ൻ സ​ർ​ക്കാ​രി​നോ കോ​ട​തി​ക​ൾ​ക്കോ സാ​ധി​ച്ചി​ട്ടി​ല്ല.

നി​യ​മ​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി​യ ഈ ​സം​ഭ​വം വേ​ദ​നാ​ജ​ന​ക​മെ​ങ്കി​ലും ഏ​തെ​ങ്കി​ലും മ​ത​ത്തി​ന്‍റെ സം​ഘ​ടി​ത​നീ​ക്ക​മാ​യി ചി​ത്രീ​ക​രി​ക്ക​രു​തെ​ന്നും അ​ത്ത​രം ശ്ര​മ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും ത​ത്കാ​ലം വാ​ർ​ത്ത​പോ​ലും കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു മാ​ർ​ത്തോ​മ്മാ ഭ​വ​ന്‍റെ​യും സ​ഭ​യു​ടെ​യും നി​ല​പാ​ട്. പ​ക്ഷേ, കൈ​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നോ അ​വ​രെ ക​ണ്ടെ​ത്തി കേ​സെ​ടു​ക്കാ​നോ ഒ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നു ക​ണ്ട​തോ​ടെ​യാ​ണ് മാ​ർ​ത്തോ​മ്മാ ഭ​വ​ന്‍റെ സു​പ്പീ​രി​യ​ർ ഫാ. ​ജോ​ർ​ജ് പാ​റ​യ്ക്ക ഒ​ആ​ർ​സി കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ത്തി​നു ത​യാ​റാ​യ​ത്. ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യു​ള്ള ആ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ ദീ​പി​ക യ​ഥാ​സ​മ​യം കൊ​ടു​ത്തി​ട്ടു​മു​ണ്ട്.

അ​തി​ൽ ഇ​ങ്ങ​നെ പ​റ​യു​ന്നു: “1982ൽ ​മാ​ർ​ത്തോ​മ്മാ ഭ​വ​നു സ്ഥ​ലം കൈ​മാ​റി​യ ഉ​ട​മ​സ്ഥ​ന്‍റെ മ​ക്ക​ൾ 2010ൽ ​വ​സ്തു​ത​ക​ൾ​ക്കു നി​ര​ക്കാ​ത്ത വാ​ദ​ങ്ങ​ളു​മാ​യി മ​റ്റൊ​രാ​ൾ​ക്ക് അ​തേ സ്ഥ​ലം വി​റ്റു. സ്ഥ​ല​ത്തി​ന്‍റെ യ​ഥാ​ർ​ഥ ഉ​ട​മ​സ്ഥ​ർ മാ​ർ​ത്തോ​മ്മാ ഭ​വ​ന്‍ ത​ന്നെ​യെ​ന്ന് എ​റ​ണാ​കു​ളം സ​ബ് കോ​ട​തി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​തും മ​റു​പാ​ർ​ട്ടി​യോ അ​വ​രു​ടെ പേ​രി​ൽ മ​റ്റാ​രു​മോ പ്ര​സ്തു​ത ഭൂ​മി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ള്ള​താ​ണ്. എ​ന്നി​ട്ടും കൈ​യേ​റി. ഇ​പ്പോ​ഴും നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ങ്കി​ലും സു​ര​ക്ഷ​യ്ക്കാ​യി സ്ഥ​ല​ത്തു​ള്ള പോ​ലീ​സ് ഇ​ട​പെ​ടു​ന്നി​ല്ല.

അ​തി​ക്ര​മി​ച്ചു ക​യ​റി​യ​വ​രെ പു​റ​ത്താ​ക്കാ​നും ആ​സൂ​ത്രി​ത​വും സം​ഘ​ടി​ത​വു​മാ​യ കു​റ്റ​കൃ​ത്യ​ത്തി​നു പി​ന്നി​ലു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നും പോ​ലീ​സ് ത​യാ​റാ​ക​ണം. ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട​ണം.”

സാ​മൂ​ഹി​ക ഐ​ക്യ​ത്തി​നു വി​ഘാ​ത​മാ​കാ​തെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ്, ഇ​ത്ര​യും ഗു​രു​ത​ര​മാ​യ അ​തി​ക്ര​മം ന​ട​ന്നി​ട്ടും ക്രൈ​സ്ത​വ​സ​മൂ​ഹം പ​ര​സ്യ​മാ​യ പ്ര​തി​ക​ര​ണ​ത്തി​നോ പ്ര​തി​ഷേ​ധ​ത്തി​നോ മു​തി​രാ​തി​രു​ന്ന​തെ​ന്നും ഇ​നി​യും നി​ഷ്ക്രി​യ​ത്വം തു​ട​രാ​നാ​ണ് അ​ധി​കാ​രി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മ​നോ​ഭാ​വ​മെ​ങ്കി​ൽ നി​യ​മ, പ്ര​തി​ഷേ​ധ ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നും ഫാ. ​ജോ​ർ​ജ് പാ​റ​യ്ക്ക പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​ക്കാ​ര​ണ​ങ്ങ​ളാ​ലാ​ണ് സ​ഭ​യോ ദീ​പി​ക​യോ എ​ടു​ത്തു​ചാ​ടി പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത്. മു​ന്നോ​ട്ടും ഇ​തേ സ​മീ​പ​നം ത​ന്നെ​യാ​യി​രി​ക്കും. പ​ക്ഷേ, വ​ർ​ഗീ​യ സാ​ധ്യ​ത​ക​ൾ​ക്കു ത​ക്കം​പാ​ർ​ത്തി​രി​ക്കു​ന്ന ക്രൈ​സ്ത​വ വ​ർ​ഗീ​യ സം​ഘ​ട​ന​യും കൂ​ട്ടാ​ളി​ക​ളും രം​ഗ​ത്തെ​ത്തി. പ്ര​തി​സ്ഥാ​ന​ത്ത് മു​സ്‌​ലിം നാ​മ​ധാ​രി​ക​ളാ​ണ് എ​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു ധാ​ർ​മി​ക​രോ​ഷ​ത്തി​നു കാ​ര​ണം. ആ ​രാ​ഷ്‌​ട്രീ​യം നാം ​ഏ​റ്റെ​ടു​ക്കി​ല്ല.

പു​രോ​ഹി​ത​രും ക​ന്യാ​സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ ക്രൈ​സ്ത​വ​രെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യും ക​ള്ള​ക്കേ​സു​ക​ളി​ൽ കു​ടു​ക്കു​ക​യും ചെ​യ്ത സം​ഘ​പ​രി​വാ​റി​നു മം​ഗ​ള​പ​ത്ര​മെ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​വ​രും ച​ങ്ങാ​തി​മാ​രാ​യ രാ​ഷ്‌​ട്രീ​യ ഭി​ക്ഷാം​ദേ​ഹി​ക​ളു​മാ​ണ് സ​ഭ​യെ സം​ര​ക്ഷി​ക്കാ​നും ദീ​പി​ക​യെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം പ​ഠി​പ്പി​ക്കാ​നും ശ്ര​മി​ക്കു​ന്ന​ത്. വ​ർ​ഗീ​യ​വി​ഷ​ത്തി​ന്‍റെ ഈ ​കാ​സ​യി​ൽ​നി​ന്നു കു​ടി​ക്ക​രു​തെ​ന്ന് ജാ​തി-​മ​ത ഭേ​ദ​മെ​ന്യേ വി​വേ​ക​മു​ള്ള​വ​രെ​ല്ലാം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്.

ക്രൈ​സ്ത​വ​രെ ഏ​തോ ആ​ല​യി​ലേ​ക്ക് ആ​ട്ടി​ത്തെ​ളി​ക്കാ​നു​ള്ള അ​ച്ചാ​രം വാ​ങ്ങി ക്രി​സ്തു​വി​നെ ദു​രു​പ​യോ​ഗി​ക്കു​ന്ന ഇ​ത്ത​രം വ്യ​ക്തി​താ​ത്പ​ര്യ-​ഇ​ത​ര​മ​ത​വി​ദ്വേ​ഷ സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് ‘പാ​ന​പാ​ത്ര​മേ​താ​യാ​ലും വി​ഷം കു​ടി​ക്ക​രു​ത്’ എ​ന്ന മു​ഖ​പ്ര​സം​ഗ​ത്തി​ൽ ദീ​പി​ക മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. അ​തു വീ​ണ്ടും ഓ​ർ​മി​പ്പി​ക്കു​ന്നു.

മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ലു​ൾ​പ്പെ​ടെ നി​സ്കാ​ര​മു​റി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​മു​യ​ർ​ത്തി​യ​പ്പോ​ൾ അ​വി​ടെ​യെ​ന്ന​ല്ല, കേ​ര​ള​ത്തി​ലെ ഒ​രു ക്രൈ​സ്ത​വ സ്ഥാ​പ​ന​ത്തി​ലും അ​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ദീ​പി​ക മു​ഖ​പ്ര​സം​ഗ​മെ​ഴു​തി. വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ മ​തേ​ത​ര-​ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ വ​കു​പ്പു​ക​ളെ ഉ​ൾ​പ്പെ​ടെ ചെ​റു​ത്തി​ട്ടു​ണ്ട്.

ഗാ​സ വി​ഷ​യ​ത്തി​ൽ യു​ദ്ധ​ത്തെ എ​തി​ർ​ക്കു​ന്ന​തി​നൊ​പ്പം ആ​ഗോ​ള ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഹ​മാ​സി​നെ തു​റ​ന്നു​കാ​ണി​ക്കു​ക​യും ചെ​യ്തു. സം​ഘ​പ​രി​വാ​ർ ക്രൈ​സ്ത​വ​രെ ആ​ക്ര​മി​ച്ച​പ്പോ​ൾ മാ​ത്ര​മ​ല്ല, മു​സ്‌​ലിം​ക​ളെ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ത്തി​യ​പ്പോ​ഴും ബി​ജെ​പി സം​സ്ഥാ​ന​ങ്ങ​ളു​ടെ ബു​ൾ​ഡോ​സ​ർ രാ​ജി​നെ​തി​രേ​യും തൂ​ലി​ക ച​ലി​പ്പി​ച്ചു.

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ലെ​യും തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ളി​ലെ​യു​മൊ​ക്കെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ധീ​ര​മാ​യ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ചു. കോ​ൺ​ഗ്ര​സി​നും സി​പി​എ​മ്മി​നു​മെ​തി​രേ​യും ശ​ക്ത​മാ​യെ​ഴു​തി. ഇ​തൊ​ന്നും സ​ർ​ക്കാ​രു​ക​ളെ​യും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും ഇ​ല്ലാ​താ​ക്കാ​ന​ല്ല; ജ​നാ​ധി​പ​ത്യ​ത്തെ​യും മ​തേ​ത​ര​ത്വ​ത്തെ​യും മാ​ധ്യ​മ​ധ​ർ​മ​ത്തെ​യും ഒ​റ്റി​ക്കൊ​ടു​ക്കാ​തി​രി​ക്കാ​നാ​ണ്.

വ​ള​ർ​ന്നു​വ​രു​ന്ന വ​ർ​ഗീ​യ​ത​യ്ക്കും വി​ഭാ​ഗീ​യ​ത​യ്ക്കു​മെ​തി​രേ പ്ര​തി​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ​നി​ന്നു പി​ന്തി​രി​യി​ല്ലെ​ന്ന് ദീ​പി​ക വാ​യ​ന​ക്കാ​ർ​ക്കും കേ​ര​ള സ​മൂ​ഹ​ത്തി​നും ഉ​റ​പ്പ് ന​ൽ​കു​ന്നു. അ​ത് അ​നാ​യാ​സ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മ​ല്ലെ​ന്ന​റി​യാം. പ​ക്ഷേ, മാ​തൃ​രാ​ജ്യ​ത്തോ​ടും വി​ശ്വ​സാ​ഹോ​ദ​ര്യ​ത്തോ​ടു​മു​ള്ള ആ ​ഉ​ത്ത​ര​വാ​ദി​ത്വം ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​ണെ​ന്ന സ്ഥാ​പ​ക പി​താ​ക്ക​ന്മാ​രു​ടെ നി​ല​പാ​ടു​ക​ൾ വ​ഴി​യി​ലു​പേ​ക്ഷി​ക്കി​ല്ല.

ഈ ​നി​ല​പാ​ടി​ന്, അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന വ​രി​ക്കാ​രും വാ​യ​ന​ക്കാ​രും ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് ദീ​പി​ക​യു​ടെ പ്ര​ചോ​ദ​നം. ക്രി​യാ​ത്മ​ക വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് തി​രു​ത്താ​നും മ​ടി​ക്കാ​റി​ല്ല. എ​ന്നാ​ൽ, ഈ ​പ​ത്ര​ത്തെ ഏ​തെ​ങ്കി​ലും വ​ർ​ഗീ​യ​ത​യു​ടെ​യോ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ​യോ തൊ​ഴു​ത്തി​ൽ കെ​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സ്വീ​കാ​ര്യ​മ​ല്ല; അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത് ക്രൈ​സ്ത​വ മു​ഖം​മൂ​ടി​യാ​ണെ​ങ്കി​ലും, വ​ർ​ഗീ​യ​ത വി​നാ​ശ​മാ​ണ്. നാം ​ഹി​ന്ദു​ക്ക​ളും മു​സ്‌​ലിം​ക​ളും ക്രൈ​സ്ത​വ​രും ഉ​ൾ​പ്പെ​ടു​ന്ന യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ളും മ​തേ​ത​ര വി​ശ്വാ​സി​ക​ളും ഒ​ന്നി​ച്ചു​നി​ന്നു പ​റ​യ​ണം ‘മാ ​നി​ഷാ​ദ’.

Kerala

എം​എ​സ്‌​സി എ​ല്‍​സ 3 ക​പ്പ​ല്‍ അ​പ​ക​ടം: മൂ​ന്നു മാ​സ​മാ​യി​ട്ടും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നാ​വാ​തെ സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: എം​എ​സ്‌​സി എ​ല്‍​സ3 ക​പ്പ​ല്‍ അ​പ​ക​ടം ന​ട​ന്നി​ട്ട് മൂ​ന്ന് മാ​സം പി​ന്നി​ടു​മ്പോ​ഴും ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി​ച്ചെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ല്‍ മെ​ല്ലെ​പ്പോ​ക്ക് തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍.

ബാ​ധ്യ​ത 132 കോ​ടി​യി​ല്‍ പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് മെ​ഡി​റ്റ​റേ​നി​യ​ന്‍ ഷി​പ്പിം​ഗ് ക​മ്പ​നി കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടും സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ എ​തി​ര്‍​പ്പ് അ​റി​യി​ച്ചി​ട്ടി​ല്ല. പാ​രി​സ്ഥി​തി​ക ആ​ഘാ​തം ഉ​ണ്ടാ​യെ​ന്ന് തെ​ളി​യി​ച്ചാ​ല്‍ പ​രി​ധി​ക​ളി​ല്ലാ​ത്ത ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​മെ​ങ്കി​ലും ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് നി​യ​മ​വി​ദ​ഗ്ധ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണം.

കൊ​ല്ലം അ​ഴീ​ക്ക​ലി​ല്‍ നി​ന്ന് പോ​യ ശി​വ​സു​ത​ന്‍ വ​ള്ള​ത്തി​ന്‍റെ വ​ല ര​ണ്ടു ത​വ​ണ​യാ​ണ് എം​എ​സ്എ​സി എ​ല്‍​സ​യി​ല്‍ നി​ന്ന് വീ​ണ ക​ണ്ടെ​യ്‌​ന​റി​ല്‍ കു​ടു​ങ്ങി കീ​റി​യ​ത്. വ​ല​യും ഉ​പ​ക​ര​ണ​ങ്ങ​ളു​മ​ട​ക്കം 30 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.

എ​റ​ണാ​കു​ളം മു​ത​ല്‍ കൊ​ല്ലം വ​രെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ന​ശി​ച്ചു പോ​കു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ബാ​ധ്യ​ത വെ​റും 132 കോ​ടി​യി​ല്‍ പ​രി​മി​ത​പ്പെ​ടു​ത്താ​നു​ള്ള മെ​ഡി​റ്റ​റേ​നി​യ​ന്‍ ഷി​പ്പിം​ഗ് ക​മ്പ​നി​യു​ടെ ശ്ര​മം.

പാ​രി​സ്ഥി​തി​ക ആ​ഘാ​ത​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ന​ഷ്ട​വു​മൊ​ക്കെ ക​ണ​ക്കാ​ക്കി സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട 9,531 കോ​ടി​യു​ടെ 1.3ശ​ത​മാ​നം മാ​ത്ര​മാ​ണ് ക​മ്പ​നി പ​റ​ഞ്ഞ തു​ക. ക​മ്പ​നി​യു​ടെ ക​പ്പ​ലു​ക​ള്‍ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ത​ട​യ​ണ​മെ​ന്നും എം​എ​സ്‌സി ​കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Kerala

കൊ​ച്ചി​യി​ൽ വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ ആ​ളൂ​ര്‍ ഉ​മ്മി​ക്കു​ഴി വീ​ട്ടി​ല്‍ ആ​ല്‍​വി​ന്‍ റി​ബി (21), ആ​ല​പ്പു​ഴ എ​സ്എ​ല്‍ പു​രം മ​ഠ​ത്തി​ങ്ക​ല്‍ എം.​ബി. അ​തു​ല്‍ (20) എ​ന്നി​വ​രെ​യാ​ണ് നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി കെ.​എ. അ​ബ്ദു​ല്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘം ഇ​ന്നു പു​ല​ര്‍​ച്ചെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ള​മ​ശേ​രി ഹി​ദാ​യ​ത്ത് ന​ഗ​റി​ലെ വി​മു​ക്തി സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ നി​ന്നാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ല്‍ നി​ന്ന് 10.54 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി. പ്ര​തി​ക​ളെ ക​ള​മ​ശേ​രി പോ​ലീ​സി​ന് കൈ​മാ​റി.

Kerala

കൊച്ചിയിൽ അയല്‍വാസി തീകൊളുത്തിയ ദമ്പതികളുടെ നില ഗുരുതരം

കൊച്ചി: വടുതലയില്‍ അയല്‍വാസി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ദമ്പതികളുടെ നില ഗുരുതരമായി തുടരുന്നു. വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയുമാണ് പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.

ക്രിസ്റ്റഫറിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. കൊ​ച്ചി വ​ടു​ത​ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30നാണ് സംഭവം. സ്കൂ​ട്ട​റി​ൽ വ​രു​ന്ന​തി​നി​ടെ ദ​മ്പ​തി​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി അ​യ​ൽ​വാ​സി​യാ​യ വി​ല്യം​സ് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ വീ​ട്ടി​ൽ പോ​യി തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

നാ​ളു​ക​ളാ​യി ഇ​വ​ർ ത​മ്മി​ൽ‌ ത​ർ​ക്ക​വും വാ​ക്കേ​റ്റ​വും നി​ല​നി​ന്നി​രു​ന്നു. അ​തി​ര്‍​ത്തി ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

Kerala

"വാ​ന്‍​ഹാ​യ് 503' ക​പ്പ​ലി​ല്‍ വീ​ണ്ടും തീ; ​ക​ണ്ടെ​യ്‌​ന​റു​ക​ളി​ല്‍ സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളു​ണ്ടെ​ന്ന് ആ​ശ​ങ്ക

കൊ​ച്ചി: ബേ​പ്പൂ​രി​ന് സ​മീ​പം പു​റം​ക​ട​ലി​ല്‍ തീ​പി​ടി​ച്ച "വാ​ന്‍​ഹാ​യ് 503' ക​പ്പ​ലി​ല്‍ നി​ന്ന് വീ​ണ്ടും തീ ​ഉ​യ​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തീ ​അ​ണ​യ്ക്കു​ന്ന​തി​നു​ള്ള ശ്ര​മം തു​ട​രു​ന്നു. വെള്ളിയാഴ്ച ക​പ്പ​ലി​ല്‍ വീ​ണ്ടും തീ ​ക​ണ്ട​തോ​ടെ ര​ക്ഷാ​ദൗ​ത്യ​ങ്ങ​ള്‍​ക്ക് ശേ​ഷം ശ്രീ​ല​ങ്ക​യി​ലെ ഹ​മ്പ​ന്‍​ടോ​ട്ട തു​റ​മു​ഖ​ത്തേ​ക്ക് ക​പ്പ​ലി​നെ മാ​റ്റു​ന്ന ന​ട​പ​ടി​ക​ള്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. അ​ഡ്വാ​ന്‍റി​സ് വി​ര്‍​ഗോ ട​ഗ്ഗി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തീ ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ക​യാ​ണ്.

അ​തേ​സ​മ​യം, ക​പ്പ​ലി​ന്‍റെ അ​ക​ത്തെ അ​റ​യി​ല്‍ സൂ​ക്ഷി​ച്ച ക​ണ്ടെ​യ്‌​ന​റു​ക​ളി​ല്‍ സ്‌​ഫോ​ട​കവ​സ്തു​ക്ക​ള്‍ ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഷി​പ്പിം​ഗ് പ​റ​ഞ്ഞു. ക​പ്പ​ലി​ലെ 243 ക​ണ്ടെ​യ്‌​ന​റു​ക​ളി​ല്‍ വെ​ളി​പ്പെ​ടു​ത്താ​ത്ത വ​സ്തു​ക്ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഇ​തി​ൽ അ​മോ​ണി​യം നൈ​ട്രേ​റ്റും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് സം​ശ​യം. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടും ഇ​ട​യ്ക്കി​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​ത് ഇ​ത് മൂ​ല​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വെ​ളി​പ്പെ​ടു​ത്താ​ത്ത വ​സ്തു​ക്ക​ള്‍ വ​ന്ന​ത് ക​പ്പ​ല്‍ ക​മ്പ​നി​യു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്നും സൂ​ച​ന​യു​ണ്ട്.

തീ ​വീ​ണ്ടും ഉ​യ​ര്‍​ന്ന​തോ​ടെ ക​പ്പ​ലി​നെ വ​ലി​ച്ചുകൊ​ണ്ടുപോ​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താത്കാലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ക​പ്പ​ല്‍ ബു​ധ​നാഴ്ച രാ​ത്രി ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക​മേ​ഖ​ല ക​ട​ന്നി​രു​ന്നു. 200 നോ​ട്ടി​ക്ക​ല്‍ മൈ​ലി​ന് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് ഡി​ജി ഷി​പ്പിം​ഗ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

ക​പ്പ​ലി​നെ നി​ല​വി​ല്‍ വ​ലി​ച്ചു കൊ​ണ്ടു പോ​യി​രു​ന്ന​ത് ഓ​ഫ്ഷോ​ര്‍ വാ​രി​യ​ര്‍ ട​ഗ്ഗാ​ണ്. ക​പ്പ​ലി​ന്‍റെ എ​ന്‍​ജി​ന്‍ മു​റി​യി​ലെ വെ​ള്ളം വ​റ്റി​ക്ക​ല്‍ വി​ജ​യം ക​ണ്ടി​രു​ന്നു. ഏ​ഴു മീ​റ്റ​റോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ 3.5 മീ​റ്റ​ര്‍ വ​രെ​യാ​യി. ക​പ്പ​ലി​ല്‍ 2,500 ട​ണ്ണോ​ളം എ​ണ്ണ​യു​ണ്ടെ​ന്നു​ള്ള വി​വ​രം വെള്ളിയാഴ്ച പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ ഒ​ന്‍​പ​തി​നാ​യി​രു​ന്നു കൊ​ളം​ബോ​യി​ല്‍ നി​ന്ന് മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട സിം​ഗ​പ്പൂ​ര്‍ ച​ര​ക്കു​ക​പ്പ​ല്‍ വാ​ന്‍ ഹാ​യ് 503ന് ​തീ​പി​ടി​ച്ച​ത്. ബേ​പ്പൂ​ര്‍​അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ങ്ങ​ളു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്താ​യി 78 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ഉ​ള്‍​ക്ക​ട​ലി​ലാ​യി​രു​ന്നു സം​ഭ​വം.

NRI

ബോ​ട്ട് കൊ​ച്ചി​യി​ൽ​ നി​ന്നെ​ത്തും; സാ​ഹ​സി​ക യാ​ത്ര​യ്ക്കൊ​രു​ങ്ങി ഇം​ഗ്ലീ​ഷ് ദ​മ്പ​തി​ക​ൾ

ല​ണ്ട​ൻ: സ​മു​ദ്ര​യാ​ത്ര ഇ​ഷ്‌​ട​പ്പെ​ടു​ന്ന ഇം​ഗ്ല​ണ്ടി​ൽ​നി​ന്നു​ള്ള ദ​മ്പതി​ക​ൾ​ക്ക് ഇം​ഗ്ലീ​ഷ് ചാ​ന​ൽ ക​ട​ക്കാ​ൻ യാ​ത്രാ​ബോ​ട്ട് ഇ​ട​ക്കൊ​ച്ചി​യി​ൽ നി​ന്ന്. നി​ക്ക് എ​ന്ന് വി​ളി​പ്പേ​രു​ള്ള ജോ​ൺ നി​ക്കോ​ളാ​സ് ഫ്രാ​ൻ​സ​നും ഭാ​ര്യ ആ​നി​നും യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള ബോ​ട്ടാ​ണ് ഇം​ഗ്ല​ണ്ടി​ലേ​ക്ക് ക​പ്പ​ൽ ക​യ​റി​യ​ത്.

ഇം​ഗ്ല​ണ്ടി​ൽ ബോ​ട്ട് നി​ർ​മാ​ണം വ​ലി​യ ചെ​ല​വേ​റി​യ​തി​നാ​ലാ​ണ് ഇ​വ​ർ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​ന്ത്യ​യി​ൽ പ​ല​യി​ട​ത്തും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഇ​വ​രു​ടെ മ​ന​സി​ന് ഇ​ഷ്‌​ട​പ്പെ​ട്ട നി​ർ​മാ​താ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് ജ​ല​യാ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ മി​ടു​ക്ക​രു​ള്ള കൊ​ച്ചി​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

കൊ​ച്ചി​യി​ൽ പ​ല ബോ​ട്ട് നി​ർ​മാ​ണ ക​മ്പ​നി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം ഇ​ട​ക്കൊ​ച്ചി​യി​ലെ ദ​രി​യ മ​റൈ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് സ​ർ​വീ​സ​സ് എ​ന്ന ബോ​ട്ട് നി​ർ​മാ​ണ സ്ഥാ​പ​ന​ത്തി​ന് ബോ​ട്ട് നി​ർ​മി​ക്കാ​ൻ ചു​മ​ത​ല ന​ൽ​കി.

സ​മു​ദ്ര​യാ​ത്രാ പ്രി​യ​നാ​യ നി​ക്കി​ന്‍റെ മ​ന​സി​ലു​ള്ള ആ​ശ​യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ദ​രി​യ മ​റൈ​ൻ ആ​റു മാ​സം കൊ​ണ്ട് ബോ​ട്ടി​ന് രൂ​പം ന​ൽ​കി. ഓ​രോ ദി​വ​സ​ത്തേ​യും ജോ​ലി​ക​ൾ നി​ക്കി​ന് വ​ര​ച്ച് ന​ൽ​കി ചി​ട്ട​യാ​യു​ള്ള നി​ർ​മാ​ണ​മാ​ണ് ദ​രി​യ മ​റൈ​ൻ ന​ട​ത്തി​യ​ത്.

ഇം​ഗ്ല​ണ്ടി​ലേ​ക്ക് മ​ട​ങ്ങാ​തെ ആ​റ് മാ​സ​മാ​യി ഇ​വി​ടെ ത​ന്നെ ത​ങ്ങി​യാ​യി​രു​ന്നു നി​ക്കി​ന്‍റെ മേ​ൽ​നോ​ട്ടം. ഇ​തി​നി​ടെ ഭാ​ര്യ ആ​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

ഇ​വി​ടെ നി​ന്ന് പ​ഠി​ച്ച മ​ല​യാ​ള​ത്തി​ലൂ​ടെ, നി​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന​താ​യി ദ​രി​യ മ​റൈ​നി​ലെ ജോ​ലി​ക്കാ​ർ പ​റ​യു​ന്നു.

ക​മ്പ​നി തി​ക​ഞ്ഞ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ത​ന്‍റെ മ​ന​സി​ൽ ഉ​ണ്ടാ​യി​രു​ന്ന ബോ​ട്ട് നി​ർ​മി​ച്ചു ന​ൽ​കി​യെ​ന്ന് നി​ക്ക് പ​റ​യു​ന്നു.

ശ്രീ​ല​ങ്ക വ​ഴി ഇം​ഗ്ല​ണ്ടി​ലേ​ക്ക്

പ​ണി പൂ​ർ​ത്തി​യാ​ക്കി, അ​വ​സാ​ന വ​ട്ട പ​രീ​ക്ഷ​ണ​വും ന​ട​ത്തി​യ ബോ​ട്ട് കൊ​ച്ചി​യി​ൽ നി​ന്ന് ശ്രീ​ല​ങ്ക വ​ഴി​യാ​ണ് ഇം​ഗ്ല​ണ്ടി​ലെ​ത്തി​ക്കു​ക. കൊ​ച്ചി​യി​ലെ പ​സ​ഫി ഓ​ഷ്യ​ൻ ലോ​ജി​സ്റ്റി​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലി​മി​റ്റ​ഡ് എ​ന്ന ഷി​പ്പിം​ഗ് ക​മ്പ​നി​യാ​ണ് ബോ​ട്ട് ഇം​ഗ്ല​ണ്ടി​ൽ എ​ത്തി​ക്കാ​ൻ ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബോ​ട്ട് ക​പ്പ​ൽ മാ​ർ​ഗം കൊ​ച്ചി​യി​ൽ നി​ന്ന് ഇം​ഗ്ല​ണ്ടി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു. നി​ക്ക് കൊ​ച്ചി​യി​ൽ നി​ന്ന് വി​മാ​ന​ത്തി​ലും.

Kerala

എ​ന്‍​ജി​ന്‍ റൂ​മി​ലേ​ക്ക് വെ​ള്ളം​ക​യ​റു​ന്നു; വാ​ൻ ഹാ​യ് ക​പ്പ​ൽ വീ​ണ്ടും ചെ​രി​ഞ്ഞു, ആ​ശ​ങ്ക

കൊ​ച്ചി: ബേ​പ്പൂ​രി​ന് സ​മീ​പം പു​റം​ക​ട​ലി​ല്‍ തീ​പി​ടി​ച്ച "വാ​ന്‍​ഹാ​യ് 503' ക​പ്പ​ലി​ന്‍റെ എ​ന്‍​ജി​ന്‍ റൂ​മി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. ഇ​തോ​ടെ ക​പ്പ​ല്‍ 30 സെ​ന്‍റി​മീ​റ്റ​ര്‍ കൂ​ടി ചെ​രി​ഞ്ഞു. വെ​ള്ളം ക​യ​റു​ന്ന തോ​ത് ഇ​നി​യും കൂ​ടി​യാ​ല്‍ ക​പ്പ​ല്‍ മു​ങ്ങി​യേ​ക്കാ​മെ​ന്ന സൂ​ച​ന​യാ​ണ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഷി​പ്പിം​ഗ് ന​ല്‍​കു​ന്ന​ത്.

അ​തി​നി​ടെ ക​പ്പ​ല്‍ ഇ​ന്ത്യ​ന്‍ എ​ക്‌​സ്‌​ക്യൂ​സീ​വ് ഇ​ക്ക​ണോ​മി​ക് സോ​ണി​ന് പു​റ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് ഡി​ജി​എ​സി​ന്‍റെ നി​ര്‍​ദേ​ശം. ഇ​ന്ത്യ​ന്‍ തീ​ര​ത്ത് നി​ന്ന് 200 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ വ​ലി​ച്ചു കൊ​ണ്ടു​പോ​കാ​നാ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ചി​ല​പ്പോ​ള്‍ ഈ ​നി​ര്‍​ദേ​ശം ന​ട​പ്പി​ലാ​ക്കി​യേ​ക്കും. എ​ന്‍​ജി​ന്‍ റൂം, ​ഡൈ​വിം​ഗ് സാ​ഹ​ച​ര്യം എ​ന്നി​വ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും ഇ​ത്.

ശ്രീ​ല​ങ്ക​യി​ലെ ഹ​മ്പ​ന്‍​ടോ​ട്ട തു​റ​മു​ഖ​ത്തേ​ക്ക് ക​പ്പ​ല്‍ നീ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. പാ​രി​സ്ഥി​തി​ക അ​നു​മ​തി​ക​ളും സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളും അ​നു​സ​രി​ച്ചാ​കും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍. അ​തേ​സ​മ​യം മ​റ്റ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലേ​ക്കു നീ​ങ്ങി​യാ​ല്‍ കാ​ല​താ​മ​സം കൂ​ടാ​തെ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കും.

അ​തേ​സ​മ​യം, ക​പ്പ​ലി​ലെ വോ​യേ​ജ് ഡാ​റ്റ റെ​ക്കോ​ഡ​ര്‍ (വി​ഡി​ആ​ര്‍) വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. വൈ​കാ​തെ ഇ​ത് തീ​ര​ത്തെ​ത്തി​ക്കും. ക​പ്പ​ലി​ന്‍റെ മാ​സ്റ്റ​ര്‍ ബു​ധ​നാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​ഡി​ആ​റി​ല്‍ നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച വേ​ര്‍​തി​രി​ച്ചെ​ടു​ക്കും. ഇ​തി​ല്‍ ക​സ്റ്റം​സ്, ലോ​ജി​സ്റ്റി​ക്‌​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

വി​ഡി​ആ​റി​ല്‍ നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ ക​പ്പ​ല്‍ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ഷി​പ്പിം​ഗി​ന്‍റെ നി​ഗ​മ​നം. ക​പ്പ​ലി​ന്‍റെ വേ​ഗം, ദി​ശ, ക്രൂ ​അം​ഗ​ങ്ങ​ളു​ടെ സം​സാ​രം, മ​റ്റു ക​പ്പ​ലു​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം തു​ട​ങ്ങി​യ​വ ഇ​തി​ലു​ണ്ടാ​കും.

Kerala

പ​ള്ളു​രു​ത്തി​യി​ല്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പെ​ണ്‍​സു​ഹൃ​ത്തി​ന്‍റെ ഭ​ര്‍​ത്താ​വ്; പ്ര​തി ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: പ​ള്ളു​രു​ത്തി​യി​ല്‍ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. പെ​ണ്‍​സു​ഹൃ​ത്തി​ന്‍റെ ഭ​ര്‍​ത്താ​വായ ഷിഹാസാണ് ആ​ഷി​ഖി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചെ​ന്നും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് മി​നി​ലോ​റി​യി​ല്‍ ര​ക്തം വാ​ര്‍​ന്ന നി​ല​യി​ലാ​ണ് ആ​ഷി​ഖി​നെ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​സു​ഹൃ​ത്താ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ല്‍ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പെ​ണ്‍​സു​ഹൃ​ത്തി​നെ​യും ഭ​ര്‍​ത്താ​വി​നെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ പെ​ണ്‍​സു​ഹൃ​ത്തി​ന് പ​ങ്കു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Special News

കൊ​ച്ചി​ക്കാ​രു​ടെ ഓ​ര്‍​മ​ക​ളി​ല്‍ നി​റ​യു​ന്ന പ​ട്ടേ​ല്‍ തി​യ​റ്റ​ര്‍

"മേ​രാ ജൂ​ത്ത ഹേ ​ജ​പ്പാ​നി, യെ ​പ​ത​ലോ​ണ്‍ ഇം​ഗ്ലീ​സ്ഥാ​നി
സ​ര്‍ പേ ​ലാ​ല്‍ ടോ​പ്പി റൂ​സി, ഫി​ര്‍ ഭീ ​ദി​ല്‍ ഹേ ​ഹി​ന്ദു​സ്ഥാ​നി

ക​റു​ത്ത തൊ​പ്പി​യും ധ​രി​ച്ചു കൈ​യി​ല്‍ ഒ​രു ഭാ​ണ്ഡ​വു​മാ​യി രാ​ജ് ക​പൂ​ര്‍ ഈ ​ഗാ​നം പാ​ടി സ്‌​ക്രീ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍, പാ​ട്ടി​ന്‍റെ അ​ല​യ​ടി​ക​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത് അ​ങ്ങു ഹി​ന്ദി​ഹൃ​ദ​യ ഭൂ​മി​യി​ല്‍ മാ​ത്ര​മ​ല്ല, ഈ ​കൊ​ച്ചു കേ​ര​ള​വും അ​ത് ഏ​റ്റു​പാ​ടി.

രാ​ജ് ക​പൂ​റി​നെ അ​നു​ക​രി​ച്ചു​കൊ​ണ്ട് പ​ല​രും ഈ ​പാ​ട്ടു​ക​ള്‍ പാ​ടി ന​ട​ന്നു. പ്ര​ത്യേ​കി​ച്ചും കൊ​ച്ചി​ക്കാ​ര്‍. ന​ര്‍​ഗീ​സി​നെ​യും മീ​ന​കു​മാ​രി​യെ​യും പോ​ലു​ള്ള സു​വ​ര്‍​ണ​താ​ര​ങ്ങ​ളെ പ്ര​ണ​യി​ക്കാ​നും ആ​രാ​ധി​ക്കാ​നും കൊ​ച്ചി​ക്കാ​രെ പ​ഠി​പ്പി​ച്ച​ത് അ​ന്ന​ത്തെ തോ​പ്പും​പ​ടി​യി​ല്‍ അ​മ്പ​തു​ക​ളി​ല്‍ ഉ​യ​ര്‍​ന്നു വ​ന്ന പ​ട്ടേ​ല്‍ തി​യ​റ്റ​ര്‍ ആ​യി​രു​ന്നു.

തൂ​ണു​ക​ളി​ല്ലാ​തെ പ​ണി​ത അ​ത്യ​പൂ​ര്‍​വ സി​നി​മാ​കൊ​ട്ട​ക അ​താ​യി​രു​ന്നു കൊ​ച്ചി​ക്കാ​ര്‍​ക്ക് പ​ട്ടേ​ല്‍ തി​യ​റ്റ​ര്‍. ആ​ഡം​ബ​ര​ത്തി​ന്‍റെ​യും ഉ​ന്ന​ത ക​ലാ​സൃ​ഷ്ടി​യു​ടെ​യും പ​ര്യാ​യ​മാ​യി നി​ല​കൊ​ണ്ടി​രു​ന്ന പ​ട്ടേ​ല്‍ തി​യ​റ്റ​ര്‍ പ​ടു​ത്തു​യ​ര്‍​ത്തി​യ​ത് കൊ​ച്ചി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ധ​നാ​ഢ്യ​നാ​യി​രു​ന്ന ഇ​ബ്രാ​ഹിം പ​ട്ടേ​ല്‍ ആ​യി​രു​ന്നു.

ആ​ധു​നി​ക​ത​യും വാ​സ്തു​ചാ​തു​ര്യ​വും ഒ​ത്തി​ണ​ങ്ങി​യ ഈ ​സി​നി​മാ​ശാ​ല പെ​ട്ടെ​ന്ന് ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി. കൊ​ച്ചി​യി​ല്‍​നി​ന്നു മാ​ത്ര​മ​ല്ല എ​റ​ണാ​കു​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ആ​ളു​ക​ള്‍ ഇ​വി​ടേ​ക്ക് എ​ത്തി.

പ്ര​ത്യേ​ക​ത​ക​ള്‍ ഏ​റെ​യു​ണ്ട്...

ക​ലാ​സ്‌​നേ​ഹി​യാ​യി​രു​ന്ന ഇ​ബ്രാ​ഹിം പ​ട്ടേ​ല്‍ സേ​ഠി​നു ത​ന്‍റെ അ​ച്ഛ​ന്‍റെ കു​ടും​ബ​സ്വ​ത്താ​യി ല​ഭി​ച്ച തെ​ങ്ങി​ന്‍​തോ​പ്പ് വി​റ്റു കി​ട്ടി​യ പ​ണം കൊ​ണ്ടാ​ണ് ര​ണ്ടു നി​ല തി​യ​റ്റ​ര്‍ പ​ടു​ത്തു​യ​ര്‍​ത്തി​യ​ത്.

ആ ​തെ​ങ്ങി​ന്‍​തോ​പ്പി​ലേ​ക്കു പോ​കു​ന്ന പ​ടി​യാ​ണ് പി​ന്നീ​ട് ലോ​പി​ച്ചു തോ​പ്പും​പ​ടി​യാ​യി മാ​റി​യെ​ന്ന​ത് മ​റ്റൊ​രു കൗ​തു​കം. ആ​ദ്യം മു​ത​ല്‍ മ​തേ​ത​ര​വാ​ദി, റി​ബ​ല്‍ തു​ട​ങ്ങി​യ പ​ട്ട​ങ്ങ​ള്‍ ഇ​ബ്രാ​ഹിം പ​ട്ടേ​ലി​ന് ചാ​ര്‍​ത്തി കി​ട്ടി​യി​രു​ന്നു.

ആ ​കാ​ല​ഘ​ട്ട​ത്തി​ല്‍ സി​നി​മ​യെ മാ​റ്റി നി​ർ​ത്തി​യി​രു​ന്നു മു​സ്ലിം സ​മു​ദാ​യ​ത്തി​ലേ​ക്കാ​ണ് പ​ട്ടേ​ല്‍ സി​നി​മാ​ശാ​ല​യി​ലൂ​ടെ വാ​തി​ല്‍ തു​റ​ന്ന​ത്. പ​ട്ടേ​ല്‍ തി​യ​റ്റ​റി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച​ത് പ്ര​ശ​സ്ത എ​ൻ​ജി​നീ​യ​ര്‍ റോ​ബ​ര്‍​ട്ട് ബ്രി​സ്‌​റ്റോ ആ​യി​രു​ന്നു.

ഡാ​മു​ക​ള്‍ കെ​ട്ടി​പ്പ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സു​ര്‍​ക്ക ക​ല​ര്‍​ന്ന ക​ല്ലു​ക​ളാ​ണ് ബ്രി​സ്‌​റ്റോ നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്. അ​ന്ന​ത്തെ കാ​ല​ത്തു ട്യൂ​ബ് ലൈ​റ്റ് സി​നി​മാ ആ​സ്വാ​ദ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം കൗ​തു​ക​വ​സ്തു​വാ​യി​രു​ന്നു.

അ​വ​ര്‍ ഇ​തി​നെ "വാ​ഴ​പ്പി​ണ്ടി വി​ള​ക്ക്' എ​ന്ന് വി​ളി​ച്ചു. സി​നി​മാ​കൊ​ട്ട​ക​യു​ടെ മു​ന്‍​വ​ശ​വും പി​ന്‍​വ​ശ​വും ഒ​രു പോ​ലെ കാ​ണാം എ​ന്ന​താ​ണ് പ​ട്ടേ​ല്‍ തി​യ​റ്റ​റി​ന്‍റെ പ്ര​ത്യേ​ക​ത. ആ​ദ്യ​മാ​യി മോ​ര്‍​ണിം​ഗ് ഷോ ​ന​ട​ത്തി​യ സി​നി​മാ​കൊ​ട്ട​ക എ​ന്ന ഖ്യാ​തി​യും പ​ട്ടേ​ല്‍ തി​യ​റ്റ​റി​ന് സ്വ​ന്തം.

തി​യ​റ്റ​റി​ന്‍റെ ഉ​ദ്ഘ​ട​ന​ത്തി​ന് ഹെ​ലി​കോ​പ്ട​റി​ലാ​ണ് ഇ​ബ്രാ​ഹിം പ​ട്ടേ​ലും ഒ​പ്പം ഫി​ലിം പെ​ട്ടി​യും വ​ന്നി​റ​ങ്ങി​യ​തെ​ന്നും പ​ഴ​മ​ക്കാ​ര്‍ ഓ​ര്‍​ത്തെ​ടു​ക്കു​ന്നു.

കു​ബേ​ര​നി​ല്‍ നി​ന്നു കു​ചേ​ല​നി​ലേ​ക്ക്...

ഇ​ബ്രാ​ഹിം പ​ട്ടേ​ലി​ന്‍റെ കു​ടും​ബം ഗു​ജ​റാ​ത്തി​ലെ ക​ച്ചി​ല്‍ നി​ന്നു​മു​ള്ള​വ​രാ​യി​രു​ന്നു. എ​ല്ലാം ഉ​പേ​ക്ഷി​ച്ചു കൊ​ച്ചി​യി​ല്‍ വ​ന്ന​വ​ര്‍ ഒ​ന്നു​മി​ല്ലാ​യ്മ​യി​ല്‍ നി​ന്നു ഒ​രു സാ​മ്രാ​ജ്യം കെ​ട്ടി​പ​ടു​ത്തു​ക​യാ​യി​രു​ന്നു.

ധ​നി​ക​രാ​യ​തോ​ടെ ഫോ​ര്‍​ട്ടു​കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, തോ​പ്പും​പ​ടി, ആ​ലു​വ മ​ണ​പ്പു​റം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഭൂ​മി​യും ബം​ഗ്ലാ​വു​ക​ളും തോ​പ്പു​ക​ളും പ​ട്ടേ​ല്‍ കു​ടും​ബം സ്വ​ന്ത​മാ​ക്കി.

കൊ​ച്ചി രാ​ജാ​ക്ക​ന്മാ​രോ​ട് സൂ​ക്ഷി​ച്ചു പോ​ന്നി​രു​ന്ന സൗ​ഹാ​ര്‍​ദ മ​നോ​ഭാ​വ​വും ഇ​വ​ര്‍​ക്ക് ഗു​ണ​ക​ര​മാ​യി. കാ​ല​കാ​ല​ങ്ങ​ളാ​യി പ​ട്ടേ​ല്‍ കു​ടും​ബം സ്വ​രൂ​ക്കൂ​ട്ടി​യ സ്വ​ത്തി​ന്‍റെ അ​വ​കാ​ശി​യാ​യി​രു​ന്നു ഇ​ബ്രാ​ഹിം പ​ട്ടേ​ല്‍.

പ​ട്ടേ​ലി​ന് ര​ണ്ടു ഭാ​ര്യ​മാ​രു​ണ്ടാ​യി​രു​ന്നു. ആ​ദ്യ ഭാ​ര്യ പാ​കി​സ്ഥാ​നി​ലെ ക​ച്ചി സ​മു​ദാ​യാം​ഗ​മാ​ണ്. അ​വ​രി​ല്‍ പ​ട്ടേ​ലി​ന് ര​ണ്ടു ആ​ണ്‍​കു​ട്ടി​ക​ളു​ണ്ട്. അ​ലി​ഗ​ഢ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്നു പ​ഠി​ച്ചി​റ​ങ്ങി​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു മൂ​ത്ത പു​ത്ര​ന്‍.

പ​ട്ടേ​ലി​ന്‍റെ ക​ര്‍​ക്ക​ശ സ്വ​ഭാ​വ​വും ഉ​പ​ദ്ര​വ​വും സ​ഹി​ക്ക​വ​യ്യാ​തെ ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ വി​ഭ​ജ​ന സ​മ​യ​ത്തു ഒ​രു ക​ത്തെ​ഴു​തി വ​ച്ച് മൂ​ത്ത മ​ക​ന്‍ പാ​കി​സ്ഥാ​നി​ലേ​ക്ക് ചേ​ക്കേ​റി. പ​ട്ടേ​ലി​ന്‍റെ ര​ണ്ടാം ഭാ​ര്യ​യാ​യ ഫാ​ത്തി​മ ഭാ​യ് മ​ല​യാ​ളി​യാ​യി​രു​ന്നു.

ഫാ​ത്തി​മ​യ്ക്കും പ​ട്ടേ​ലി​നും എ​ട്ടു മ​ക്ക​ളാ​ണ് പി​റ​ന്ന​ത്. അ​വ​രി​ല്‍ സു​ബൈ​ദ ഭാ​യ് പ​ട്ടേ​ല്‍, ഇ​സ്മാ​യി​ല്‍ പ​ട്ടേ​ല്‍ എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ജീ​വി​ച്ചി​രി​ക്കു​ന്ന​ത്. മ​ക്ക​ള്‍ പോ​ലും അ​ച്ഛ​നെ മു​ത​ലാ​ളി എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്.

ത​ന്‍റെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് മ​ക്ക​ള്‍​ക്ക് ജോ​ലി ല​ഭി​ക്ക​രു​തെ​ന്നു​ള്ള പി​ടി​വാ​ശി പ​ട്ടേ​ലി​ന് ഉ​ണ്ടാ​യി​രു​ന്നു, വീ​ട്ടി​ലെ സ്ത്രീ​ക​ള്‍ സി​നി​മ കാ​ണാ​ന്‍ പോ​വു​ന്ന​ത് രാ​ത്രി​യി​ലാ​യി​രു​ന്നു.

"സി​നി​മ തു​ട​ങ്ങി അ​ല്‍​പ​നേ​രം ക​ഴി​യു​മ്പോ​ള്‍ മു​ഖം മ​റ​ച്ചു കൊ​ണ്ട് ആ​രും കാ​ണാ​തെ​യാ​ണ് സി​നി​മാ​ശാ​ല​യ്ക്കു​ള്ളി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്ന​ത്'- പ​ട്ടേ​ലി​ന്‍റെ മ​ക്ക​ളി​ലൊ​രാ​ളാ​യ സ​ലിം പ​ട്ടേ​ലി​ന്‍റെ ഭാ​ര്യ മാ​ഷാ ഭാ​യ് ഓ​ര്‍​ത്തെ​ടു​ക്കു​ന്നു.

പ​ണ​മു​ള്ള​തി​ന്‍റെ ധാ​ര്‍​ഷ്ട്യ​വും ആ​രെ​യും കൂ​സാ​ക്കാ​ത്ത പ്ര​കൃ​ത​വു​മാ​യി​രു​ന്നു ഇ​ബ്രാ​ഹിം പ​ട്ടേ​ലി​ന്‍റേ​ത്. തോ​പ്പും​പ​ടി ഹാ​ര്‍​ബ​ര്‍ പാ​ല​ത്തി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​യ സ​മ​യം.

വൈ​സ്രോ​യി ഉ​ദ്ഘ​ട​നം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന പാ​ല​ത്തി​ലൂ​ടെ ആ​ദ്യം സ​ഞ്ച​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പ​ട്ടേ​ലി​ന് തോ​ന്നു​ക​യും പോ​ലീ​സു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ അ​ദ്ദേ​ഹം കാ​റി​ലൂ​ടെ പാ​ല​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ക​യും ചെ​യ്തു എ​ന്ന​താ​ണ് പ​ട്ടേ​ലി​നെ കു​റി​ച്ചു​ള്ള മ​റ്റൊ​രു ര​സ​ക​ര​മാ​യ ക​ഥ.

ചൂ​തു​ക​ളി​യി​ലൂ​ടെ​യും ദാ​ന​ധ​ര്‍​മ​ങ്ങ​ളി​ലൂ​ടെ​യും ല​ക്ഷ​ങ്ങ​ളാ​ണ് പ​ട്ടേ​ല്‍ ഒ​ഴു​ക്കി ക​ള​ഞ്ഞ​ത്. അ​തോ​ടെ അ​യാ​ളു​ടെ ശ​നി​ദ​ശ​യും ആ​രം​ഭി​ച്ചു. പ​ട്ടേ​ല്‍ തി​യ​റ്റ​ര്‍ ഇ​രു​ന്ന സ്ഥ​ലം കൈ​മാ​റി പ​ല​രി​ലേ​ക്കും എ​ത്തി.

നി​ല​വി​ല്‍ തി​യ​റ്റ​ര്‍ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ള്ളി​ല്‍ ഓ​ഡി​റ്റോ​റി​യ​വും മാ​ളും ഹോ​ട്ട​ലു​ക​ളും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും മാ​ത്ര​മാ​ണു​ള്ള​ത്.

Latest News

Up