വി​ൻ​സ​ർ മ​ല​യാ​ളി അ​​സോ​സി​യേ​ഷന്‍റെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​രമായി
Friday, September 20, 2024 7:59 AM IST
അ​ല​ൻ ചെ​ന്നി​ത്ത​ല
വി​ൻ​സ​ർ: വി​ൻ​സ​ർ മ​ല​യാ​ളി അ​​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം പാ​ര​മ്പ​ര്യ ത​നി​മ​യോ​ടെ വി​ൻ​സ​ർ ഡ​ബ്ല്യുഎ​ഫ്സി‌യു സെ​ന്‍ററി​ൽ ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ഞ്ഞൂ​റി​ല​ധി​കം ആ​ളു​ക​ൾ ഒ​ത്തു​ചേ​ർ​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഓ​ണ​സ​ദ്യ ഏ​വ​ർ​ക്കും രു​ചി​യു​ടെ ന​വ്യാ​നു​ഭ​വം സ​മ്മാ​നി​ച്ചു. വി​ൻ​സ​റി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും പ്രാ​യ​ഭേ​ദ​മ​ന്യെ പ​ങ്കെ​ടു​ത്ത ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തി.

ഓ​ണാ​ഘോ​ഷ​ത്തോ​ടു ചേ​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​ൻ​സ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ്യ പ്ര​സി​ദ്ധീ​ക​ര​ണം ഡ​ബ്ല്യുഎംഎ വോ​യി​സ് എ​ന്ന മ​ല​യാ​ള മാ​സി​ക​യു​ടെ പ്ര​കാ​ശ​നം ന​ട​ന്നു.
പാ​ർ​ല​മെ​ന്‍റ് അം​ഗം ബ്ര​യ​ൻ മാ​സ്‌​സെ മാ​സി​ക​യു​ടെ ആ​ദ്യ പ്ര​തി പ്ര​മു​ഖ ച​ല​ച്ചി​ത്ര ന​ട​ൻ ജോ​സ്കു​ട്ടി വ​ലി​യ​ക​ല്ലു​ങ്ക​ലി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.



പു​തി​യ ത​ല​മു​റ​ക്ക് ന​മ്മു​ടെ ഭാ​ഷ​യും സം​സ്കാ​ര​വും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും ഡ​ബ്ല്യുഎം​എ വോ​യി​സ് എ​ന്ന പ്ര​സി​ദ്ധീ​ക​ര​ണം സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് ജ​സ്റ്റി​ൻ മാ​ത്യു പ​റ​ഞ്ഞു.


ഇ​തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​ർ ഷീ​ന​ത്ത് മാ​ത്യു​വി​നെ സ​മ്മേ​ള​ന​ത്തി​ൽ വെ​ച്ച് ആ​ദ​രി​ച്ചു. ദീ​പ്തി മാ​ക്സി​ന് ആ​ദ്യ കോ​ൺ​ട്രി​ബ്യു​ട്ട​ർ അ​വാ​ർ​ഡ് ജോ​സ്കു​ട്ടി വ​ലി​യ​ക​ല്ലു​ങ്ക​ൽ സ​മ്മാ​നി​ച്ചു.

ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ൽ, മു​ൻ പ്രസിന്‍റുമാ​രാ​യ ലി​ബി​ൻ ജോ​ൺ, മാ​ത്യു താ​നി​ക്ക​ൽ, ലി​ബു താ​മ​ര​പ്പ​ള്ളി​ൽ, റാ​ണി താ​മ​ര​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ഓ​ണാ​ഘോ​ഷം വി​ൻ​സ​ർ മ​ല​യാ​ളി അ​​സോ​സി​യേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഓ​ണാ​ഘോ​ഷം ആ​യി​രു​ന്നു എ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ൻ​സ​ൺ ജോ​സ​ഫ് പ​റ​ഞ്ഞു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട് സ​ഹാ​യ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത ഏ​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ക​ൺ​വീ​ന​ർ മ​നു വ​ർ​ഗീസ് പ​റ​ഞ്ഞു. ഗാ​യ​ത്രി ഹ​ർ​ഷ​കു​മാ​ർ, രേ​ഷ്മ ജോ​ർ​ജ് എ​ന്നി​വ​ർ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി​യാ​യി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ൻ​സ​ൺ ജോ​സ​ഫ്, ട്ര​ഷ​റ​ർ ഇ​സി​ദോ​ർ ജോ​സ്, വൈ​സ് പ്ര​സി​ഡന്‍റ് ലി​യൊ ജോ​ൺ, ജോ​യിന്‍റ് സെ​ക്ര​ട്ട​റി മ​നു ഏ​ബ്ര​ഹാം, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ സ്മി​ത്ത് ഏ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മിറ്റി​യാ​ണ് ആഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.