മോ​ദി ശ​നി​യാ​ഴ്ച അ​മേ​രി​ക്ക​യി​ലേ​ക്ക്
Friday, September 20, 2024 10:08 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ത്രി​ദി​ന അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ശ​നി​യാ​ഴ്ച യാ​ത്ര​തി​രി​ക്കും. അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ഇ​തു​വ​രെ കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി അ​റി​യി​ച്ചു. ത​ന്നെ കാ​ണാ​ൻ പ്ര​ധാ​ന​മ​ന്ത്രി മോ​ദി അ​ടു​ത്ത​യാ​ഴ്ച വ​രു​മെ​ന്ന് ഒ​രു പ്ര​ചാ​ര​ണ​റാ​ലി​യി​ൽ ട്രം​പ് പ​റ​ഞ്ഞ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യു​ടെ ഈ ​വി​ശ​ദീ​ക​ര​ണം.

ഡെ​ല​വെ​യ​റി​ലെ വി​ൽ​മിം​ഗ്ട​ണി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ക്വാ​ഡ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി മോ​ദി, അ​വി​ടെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഫൂ​മി​യോ കി​ഷി​ദ, ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സ് എ​ന്നി​വ​രു​മാ​യി പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.


അ​ടു​ത്ത ക്വാ​ഡ് ഉ​ച്ച​കോ​ടി 2025ൽ ​ഇ​ന്ത്യ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്വാ​ഡ് രാ​ഷ്‌​ട്ര​നേ​താ​ക്ക​ളു​ടെ ഉ​ച്ച​കോ​ടി​ക്കു​ശേ​ഷം ഡെ​ല​വെ​യ​റി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭാ സ​മ്മേ​ള​ന​ത്തി​നാ​യി ഞാ​യ​റാ​ഴ്ച ന്യൂ​യോ​ർ​ക്കി​ലെ​ത്തും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ന്യൂ​യോ​ർ​ക്കി​ലെ ലോം​ഗ് ഐ​ല​ണ്ടി​ൽ പ്ര​വാ​സി​ക​ളു​ടെ സ​മ്മേ​ള​ത്തി​ലും പ​ങ്കെ​ടു​ക്കും.