സംവിധായകൻ ബ്ലെസിക്ക് ഡാളസിൽ സ്വീകരണം നൽകി
Thursday, September 19, 2024 7:31 AM IST
നവിൻ മാത്യു
ഡാ​ള​സ്: മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ല​ഭി​ച്ച ബ്ലെ​സി​ക്കും ഭാ​ര്യ മി​നി ബ്ലെ​സി​ക്കും ഡാ​ള​സ് ഫോ​ർ​ട്ട്‌​വ​ർ​ത്ത് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ര​വേ​ൽ​പ്പ് ന​ൽ​കി.

ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ ഡാ​ള​സ് പ്ര​സി​ഡ​ന്‍റ് ഷി​ജു ഏ​ബ്ര​ഹാം, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഡാ​ള​സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷാ​ജി രാ​മ​പു​രം, ഡാ​ളി​സി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള ത​മ്പി ജോ​ർ​ജ് കു​മ്പ​നാ​ട്, അ​നി​ൽ മാ​ത്യു, കൊ​ച്ചു​മോ​ൻ പു​ലി​യൂ​ർ, ജെ​മി​നി, ജെ​സ്ലി​ൻ എ​ന്നി​വ​ർ ബ്ലെ​സി​യെ സ്വീ​ക​രി​ക്കു​വാ​ൻ എ​ത്തി​യി​രു​ന്നു.


തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ ബ്ലെ​സി ഐ​പ്പ് തോ​മ​സ് ദേ​ശീ​യ ച​ല​ച്ചി​ത്ര പുര​സ്കാ​ര​വും ആ​റ് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ 48 മ​ണി​ക്കൂ​റും 10 മി​നി​റ്റും ദൈ​ർ​ഘ്യ​മു​ള്ള ഡോ​ക്യു​മെ​ന്‍റ്റി "100 ഇ​യേ​ഴ്സ് ഓ​ഫ് ക്രി​സോ​സ്റ്റം’ ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ഡോ​ക്യു​മെ​ന്‍റ​റി എ​ന്ന ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കോ​ർ​ഡ് നേ​ടി.

ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ "ആ​ടു​ജീ​വി​തം’ എ​ന്ന ചി​ത്ര​ത്തി​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചിരുന്നു.