ഹൂ​സ്റ്റ​ണി​ൽ പി​തൃ​ദി​ന​ത്തി​ൽ അ​ച്ഛ​ൻ മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ചു; വ​ള​ർ​ത്തു​മ​ക​ൻ പി​ടി​യി​ൽ
Thursday, June 20, 2024 6:19 AM IST
പി .പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ പി​തൃ​ദി​ന​ത്തി​ൽ പി​താ​വി​നെ വ​ള​ർ​ത്തു​മ​ക​ൻ കൊ​ല​പ്പെ​ടു​ത്തി. ബി​ൽ ഫാ​സ​ൻ​ബേ​ക്ക​ർ (71) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഫാ​സ​ൻ​ബേ​ക്ക​റി​ന്‍റെ വ​ള​ർ​ത്തു മ​ക​ൻ റി​ക്കി റേ ​അ​ല്ലെ​ൻ ജൂ​നി​യ​റി​നെ അ​ടു​ത്തു​ള്ള ഒ​രു കോ​ർ​ണ​ർ സ്റ്റോ​റി​ൽ നി​ന്ന് ​പോലീ​സ് പി​ടി​കൂ​ടി. ഇ​യാ​ൾ നി​ല​വി​ൽ പോലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ൽ സ​ഹ​ക​രി​ക്കു​ന്ന​താ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ത​മ്മി​ൽ വാ​ഗ്വാ​ദം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 5:45 നാ​യി​രു​ന്നു സം​ഭ​വം. സ്വ​യ​ര​ക്ഷ​യ്ക്കാ​യി താ​ൻ ര​ണ്ടാ​ന​ച്ഛ​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് റി​ക്കി റേ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​താ​യി പോലീ​സ് വ്യ​ക്ത​മാ​ക്കി.


അ​പ്പാ​ർ​ട്ട്മെന്‍റി​ൽ വ​ച്ച് ര​ണ്ടാ​ന​ച്ഛ​ൻ ക​ത്തി​യു​മാ​യി ത​ന്നെ ആ​ക്ര​മി​ക്കു​ന്ന​തി​ന് ശ്ര​മി​ച്ചു. ഇ​തേ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സ്വ​യ​ര​ക്ഷ​യ്ക്കാ​യി താ​ൻ പ്ര​തി​രോ​ധി​ച്ചു​വെ​ന്നാ​ണ് പ്ര​തി​യു​ടെ ഭാ​ഷ്യം.

വോ​ൾ​മ​ർ റോ​ഡി​ന് സ​മീ​പ​മു​ള്ള ഷെ​ർ​വു​ഡ് ലെ​യ്നി​ലെ അ​പ്പാ​ർ​ട്ട്മെ​ൻ​റ്റി​ലാ​ണ് ബി​ൽ ഫാ​സ​ൻ​ബേ​ക്ക​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഹൂ​സ്റ്റ​ൺ പോലീ​സ് സാ​ർ​ജ​ന്‍റ് മൈ​ക്ക​ൽ കാ​സ് പ​റ​ഞ്ഞു.