അമേരിക്കയിലെ സ്​കൂ​ളി​ൽ വെ​ടി​വയ്​പ് : മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട ഏ​ഴു മ​ര​ണം
Tuesday, March 28, 2023 6:39 AM IST
പി.പി. ​ചെ​റി​യാ​ൻ
നാ​ഷ്‌​വി​ല്ലെ:​ നാ​ഷ്‌​വി​ല്ലെ​യി​ലെ ബ​ർ​ട്ട​ൺ ഹി​ൽ​സ് ബൊ​ളി​വാ​ർ​ഡി​ലു​ള്ള ദി ​ക​വ​നന്‍റ് സ്​കൂ​ളി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ ന​ട​ന്ന വെ​ടി​വയ്​പ്പി​ൽ മൂ​ന്നു കു​ട്ടി​ക​ളും മൂ​ന്നു മു​തി​ർ​ന്ന​വ​രും ഉൾപ്പെടെ ​ആറുപർ കൊല്ല​പ്പെ​ട്ടു. കൊലപാതകിയെന്നു സം​ശ​യി​ക്കു​ന്ന സ്ത്രീ​യെ പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി.

വെടി​യേ​റ്റ മൂ​ന്ന് കു​ട്ടി​ക​ളെ വാ​ൻ​ഡ​ർ​ബി​ൽ​റ്റി​ലെ മ​ൺ​റോ കാ​രെ​ൽ ജൂ​നി​യ​ർ ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മൂ​ന്ന് പേ​രും ആ​ശു​പ​ത്ര​യി​ൽ എ​ത്തി​യ​തി​നുശേ​ഷം മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

28 വ​യ​സുള്ള നാ​ഷ്‌​വി​ല്ലെ വ​നി​ത​യാ​ണ് വെ​ടി​യു​തി​ർ​ത്ത​തെ​ന്നു തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട് .അ​വ​രു​ടെ കൈ​വ​ശം ര​ണ്ട് തോ​ക്കു​ക​ളും ഒ​രു കൈ​ത്തോ​ക്കും ഉ​ണ്ടാ​യി​രു​ന്നു. സ്കൂ​ളി​ന്‍റെ ഒ​രു വ​ശ​ത്തെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ​യാ​ണ് അ​ക​ത്തു പ്ര​വേ​ശി​ച്ച ഇ​വ​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു

ഗ്രീ​ൻ ഹി​ൽ​സ് പ്ര​ദേ​ശ​ത്തെ നി​ര​വ​ധി സ്‌​കൂ​ളു​ക​ൾ ലോ​ക്കൗ​ട്ട് ചെ​യ്‌​തി​ട്ടു​ണ്ടെ​ന്നും പ്ര​ദേ​ശ​ത്തെ പോ​ലീ​സ് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൻ​പി​ഡി പ​റ​ഞ്ഞു.