ടിക്ടോക്കിൽ വീണ്ടും സജീവമായി ഡോണൾഡ് ട്രംപ്
പി.പി. ചെറിയാൻ
Tuesday, October 7, 2025 5:26 PM IST
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ടിക്ടോക് അക്കൗണ്ടുകൾ വീണ്ടും സജീവമാക്കി. ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ടിക്ടോക്കിൽ പ്രത്യക്ഷപ്പെട്ടത്.
ഇതോടെ, ടിക്ടോക്കിനെ അമേരിക്കൻ ഉടമസ്ഥതയിലേക്ക് മാറ്റുന്നതിനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങൾ കൂടുതൽ ശക്തമായി. ടിക്ടോക്കിലെ യുവാക്കളേ, ഞാനാണ് ടിക്ടോക്കിനെ രക്ഷിച്ചത്. അതുകൊണ്ട് നിങ്ങള്‍ എന്നോട് കടപ്പെട്ടവരാണ് ട്രംപ് വിഡിയോയിൽ പറഞ്ഞു.
പ്രസിഡന്റ് ട്രംപിന് നന്ദി, ടിക്ടോക്കിൽ തിരിച്ചെത്തിയതിൽ സന്തോഷം. വൈറ്റ് ഹൗസിൽ നിന്നുള്ള അപ്ഡേറ്റുകൾ ഇവിടെ കാണാം എന്ന് ജെ.ഡി. വാൻസ് കുറിച്ചു.
2020ല്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി കാണപ്പെട്ട ടിക്ടോക് നിരോധിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിനുള്ള റാലികളും കാമ്പയിൻ വിഡിയോകളും പങ്കുവയ്ക്കാൻ പിന്നീട് ട്രംപ് ടിക്ടോക്കിൽ സജീവമാകുകയായിരുന്നു.
2025ല്‍ വീണ്ടും പ്രസിഡന്റായി അധികാരത്തിൽ എത്തിയതോടെ ട്രംപ് ആദ്യ ദിനം തന്നെ ടിക്ടോക് നിരോധനം താത്കാലികമായി നിര്‍ത്തിവയ്ക്കുന്ന ഒരു എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഒപ്പുവച്ചിരുന്നു.