അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനം 16 മുതൽ
പി.പി. ചെറിയാൻ
Sunday, October 5, 2025 3:27 PM IST
ഡാളസ്: അമേരിക്കയിലെ അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാമത് വാർഷിക സമ്മേളനം "അറൈസ് ആൻഡ് ഷൈൻ 2025' ഈ മാസം 16 മുതൽ 19 വരെ സണ്ണിവെയ്ലിലെ അഗാപെ ചർച്ചിൽ നടക്കും.
എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ 9.30 വരെയാണ് സമ്മേളനം. 19ന് രാവിലെ 11ന് പ്രത്യേക യോഗം ഉണ്ടായിരിക്കും.
പ്രമുഖ സുവിശേഷകരായ റവ.ഡോ. സാബു വർഗീസ്, റവ.ഡോ. ജെയിംസ് മരോക്കോ, പ്ര. കെ.ജെ. തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.
അഗാപെ വർഷിപ് ടീം സംഗീതത്തിനും ആരാധനയ്ക്കും നേതൃത്വം നൽകും. അഗാപെ ടിവിയിലൂടെ പരിപാടികൾ തത്സമയം പ്രക്ഷേപണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: പ്ര. ജോൺ എബ്രഹാം - 214 755 1569, പ്ര. സാംസൺ തോമസ് - 972 362 8966.