ഹസ്റ്റൺ ഡൗൺടൗണിൽ ഹോട്ടൽ നിർമ്മാണ സ്ഥലത്ത് സ്ഫോടനം: ആറ് തൊഴിലാളികൾക്ക് പരിക്ക്
പി.പി ചെറിയാൻ
Monday, October 6, 2025 4:55 PM IST
ടെക്സസ്: ടെക്സസ് അവന്യുവിൽ നിർമ്മാണത്തിലിരുന്ന ഹോളിഡേ ഇൻ ഹോട്ടലിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് തൊഴിലാളികൾക്ക് പരിക്കേറ്റതായി ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ബോയിലറിൽ പിഴവാണെന്ന് പ്രാഥമികമായി കരുതിയിരുന്നുവെങ്കിലും പിന്നീട് ടാങ്ക്ലെസ് വാട്ടർ ഹീറ്ററിൽ ഉണ്ടായ പ്രെഷർ മൂലമാണ് സ്ഫോടനം ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. സ്ഫോടനത്തിൽ ജനൽചില്ലുകൾ തകരുകയും തീ പടരുകയും ചെയ്തു.
സംഭവത്തിൽ പൊള്ളലുകളും മുറിവുകളുമുള്ള ആറ് നിർമ്മാണ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശം നിയന്ത്രണത്തിലുള്ളതായി അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് ആർസൺ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.