ഫോമാ കാപിറ്റൽ റീജിയൺ രാജ്യാന്തര ചാമ്പ്യൻ സുനിൽ തോമസിനെ ആദരിച്ചു
പി.പി. ചെറിയാൻ
Tuesday, October 7, 2025 3:41 PM IST
മേരിലാൻഡ്: ഫോമാ കാപിറ്റൽ റീജിയൺ 2025 ഇന്റർനാഷനൽ 56 കാർഡ് ഗെയിം ചാമ്പ്യൻ സുനിൽ തോമസിനെ ആദരിക്കുന്നതിനായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഹോവാർഡ് കൗണ്ടിയിലെ അഭിമാനമായ മലയാളി സുനിൽ തോമസിന്റെ വിജയം ആഘോഷിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങ് ഫോമാ കാപിറ്റൽ റീജിയൺ വൈസ് പ്രസിഡന്റായ ലെൻജി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഫോമാ സീനിയർ പ്രതിനിധിയും മുൻ റീജിയൺ വൈസ് പ്രസിഡന്റുമായ തോമസ് ജോസ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
ജോൺസൺ കടംകുളത്തിൽ (കൈരളി ഓഫ് ബാൾട്ടിമോർ ഉപദേശക സമിതി ചെയർമാനും മുൻ പ്രസിഡന്റും), വിജോയ് പട്ടാമ്പാടി (വേൾഡ് മലയാളി അസോസിയേഷൻ ഡിസി റീജിയൺ ചെയർമാനും കൈരളി ഓഫ് ബാൾട്ടിമോർ മുൻ പ്രസിഡന്റും), ബിജോ വിധായത്തിൽ (ഫൊക്കാന കൺവൻഷൻ സഹചെയർ ഡിസി റീജിയൺ), ബിജോ തോമസ് (കൈരളി ഓഫ് ബാൾട്ടിമോർ മുൻ വൈസ് പ്രസിഡന്റ്), ഫിനോ അഗസ്റ്റിൻ (ഫൊക്കാന റീജിയണൽ ഹോസ്പിറ്റാലിറ്റി കോഓർഡിനേറ്റർ ഡിസി റീജിയൺ), ദിലീഷ് പവിത്രൻ, ഫെഡറൽ സർവീസിൽ ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ കാപിറ്റൽ റീജിയണിലെ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
പരിപാടി സൗഹൃദസംഗമത്തോടെ സമാപിച്ചു.