സോഫിയാമ്മ മാത്യു ന്യൂജഴ്സിയിൽ അന്തരിച്ചു
ജോർജ് തുമ്പയിൽ
Thursday, October 2, 2025 3:57 PM IST
ന്യൂജഴ്സി: സോഫിയാമ്മ മാത്യു (ഓമന - 85) മാഞ്ചസ്റ്ററിൽ അന്തരിച്ചു. 25 വർഷക്കാലം ന്യൂജഴ്സിയിലെ വിവിധ ആശുപത്രികളിൽ(ന്യൂവർക്ക് സൈക്കിയാട്രിക് സെന്റർ, ജേഴ്സി സിറ്റി മെഡിക്കൽ സെന്റർ, റോബർട്ട് വുഡ് ജോൺസൺ മെഡിക്കൽ സെന്റർ) ഐസിയു രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്തിരുന്നു.
റോബർട്ട് വുഡ് ജോൺസൺ മെഡിക്കൽ സെന്ററിൽ നിന്നും മികച്ച നഴ്സിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. പള്ളത്ത് കളപ്പുറയക്കൽ വീട്ടിലെ മത്തായി കെ മാത്യുവാണ് (തമ്പാൻ) ഭർത്താവ്. മക്കൾ: ഡോ. അജിത് മാത്യു, ദീനാ മാത്യു. മരുമക്കള്‍: ജന്നിഫർ മാത്യു, ക്രിസ്റ്റഫർ മോഡ്ജൻസ്കി.
വേയ്ക്ക് സർവീസ് ഒക്ടോബർ 10ന് മൂന്ന് മുതൽ ഏഴ് വരെ ക്വിൻ ഹോപ്പിംഗ് ഫ്യൂണറൽ ഹോമിൽ (26 MULE Road, Toms River ന്യൂജഴ്സി - 8755).
സംസ്കാര ശുശ്രൂഷ 11ന് 10ന് ലേഡി യുണൈറ്റഡ് മെത്തഡിസ്റ്റ് പള്ളിയിൽ. (203, Lacey Road, Forked River ന്യൂജഴ്സി - 08731).
സംസ്കാരം സെന്റ് ജോസഫ് സെമിത്തേരിയിൽ (62CEDAR Grove Road Toms River NJ 08753).