യുഎസ് എംബസിയിൽ ഗാന്ധിജയന്തി ആഘോഷിച്ചു
പി.പി. ചെറിയാൻ
Sunday, October 5, 2025 2:43 PM IST
വാഷിംഗ്ടൺ ഡിസി: മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യൻ അംബാസഡർ വിനയ് ക്വാട്ര എംബസി ഉദ്യോഗസ്ഥർക്കൊപ്പം ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി ആദരം അർപ്പിച്ചു.
ഗാന്ധിജിയുടെ ശാശ്വതമായ പൈതൃകത്തെയും മൂല്യങ്ങളെയും സ്മരിച്ചുകൊണ്ട് സെപ്റ്റംബർ 30ന് എംബസിയിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു.
പരിപാടിയോടനുബന്ധിച്ച്, മേരിലാൻഡിലെ ബെഥെസ്ഡയിലുള്ള ഗാന്ധി മെമ്മോറിയൽ സെന്റർ ഡയറക്ടർ കരുണ മുഖ്യപ്രഭാഷണം നടത്തി.

"ഗാന്ധിയുടെ ജീവിതവും സന്ദേശവും' എന്ന വിഷയത്തിൽ സംസാരിച്ചു. ഭിന്നശേഷിക്കാരായ യുവ ഇന്ത്യൻ കലാകാരന്മാരായ അനുഷ മഞ്ജുനാഥിന്റെയും വസുന്ധര റാതുരിയുടെയും സംഗീത പരിപാടിയോടെ ചടങ്ങ് സമാപിച്ചു.