അലബാമയിൽ വെടിവയ്പ്: രണ്ട് മരണം, 14 പേർക്ക് പരിക്ക്
പി.പി. ചെറിയാൻ
Tuesday, October 7, 2025 4:07 PM IST
അലബാമ: മോണ്ട്ഗോമറിയിലുണ്ടായ കൂട്ട വെടിവയ്പിൽ ഒരു കൗമാരക്കാരനും ഒരു സ്ത്രീയുമുൾപ്പെടെ രണ്ടുപേർ മരിച്ചു. ജെറമിയ മോറിസ് (17), ഷോലാൻഡ വില്യംസ് (43) എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ 14 പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. തോക്കുധാരികളായ അക്രമി സംഘം പരസ്പരം വെടിയുതിർത്തതാണ് വെടിവയ്പ്പിലേക്ക് നയിച്ചത്.
സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.