ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റി​ലെ സ​പ്ലൈ ലൊ​ജി​സ്റ്റി​ക്സി​ലു​ള്ള മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ഞ്ഞു പോ​യ​വ​രു​ടെ​യും "കു​ടും​ബ സം​ഗ​മം' 2025 ഒ​ക്ടോ​ബ​ർ 25ന് ​വൈ​കി​ട്ട് നാ​ല് മു​ത​ൽ ഹെം​സ്റ്റെ​ഡി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ഫൊ​റേ​ൻ ച​ർ​ച്ച് (384 Clinton Street, Hempstead, NY 11550) ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കും.

ക​ഴി​ഞ്ഞ സം​ഗ​മ​ത്തി​നു ശേ​ഷം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച​വ​രെ ഈ ​സം​ഗ​മ​ത്തി​ൽ ആ​ദ​രി​ക്കു​ക​യും പ്ര​ശം​സാ ഫ​ല​കം ന​ൽ​കു​ക​യും ചെ​യ്യും. ഇ​തി​നാ​യി സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച​വ​രു​ടെ വി​ശ​ദ​വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ചെ​റി​യാ​ൻ അ​ഭ്യ​ർ​ഥി​ച്ചു. അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ സ​മി​തി​യെ ഈ ​കു​ടും​ബ സം​ഗ​മ​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്കും. ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.