മലയാളം മിഷൻ കാനഡ ചാപ്റ്ററിന്റെ "പരസ്പരം' സമ്പൂർണമായി
ജോസഫ് ജോൺ കാൽഗറി
Sunday, October 5, 2025 4:48 PM IST
കാൽഗറി: കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിലെ "എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം' എന്ന ലക്ഷ്യവുമായി മലയാളികളുടെ ഭാഷയും തനതു സംസ്കാരവും അടുത്ത തലമുറയ്ക്ക് പകർന്നുകൊടുക്കാൻ അഹോരാത്രം ശ്രമിക്കുന്ന മലയാളം മിഷൻ കാനഡ ചാപ്റ്ററിന്റെ "പരസ്പരം' വിജയകരമായി.
മലയാളം മിഷൻ കാനഡയ്ക്ക് വേണ്ടിയുള്ള കോഓർഡിനേറ്റർ സാജു കൊമ്പന്റെ സ്വാഗതത്തോടെ ആരംഭിച്ച മീറ്റിംഗ് ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. കാനഡ കോഓർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന് മലയാളം മിഷൻ രജിസ്ട്രാർ എം.വി. സ്വാലിഹ പ്രാഥമിക മറുപടി നൽകി.
തുടർന്ന് നടന്ന ചർച്ചയിൽ വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നും മനോജ് മാത്യു, പി.വി. ബൈജു, അമ്പിളി സാജു, ഡെന്നി കണ്ണൂക്കാടൻ, ജോഷി മാടശേരി , വത്സമ്മ മാത്യു, പിആർഒ ആശ മറിയം, ഭാഷാധ്യാപിക വി.എസ്. ആർഷ എന്നിവർ സംസാരിച്ചു.
വളരെ ചിന്താധ്വോപകമായ പരസ്പരം എന്ന ചടങ്ങിന് രമ്യ ആർ . നായർ നന്ദി പറഞ്ഞു.