ഡോ. ഷെയ്സൺ പി. ഔസേപ്പിനെ ഐസിഇസിഎച്ച് ആദരിച്ചു
ജീമോൻ റാന്നി
Monday, October 6, 2025 5:13 PM IST
ഹുസ്റ്റൺ: ഇന്റർനാഷണൽ ഫിലിം നിർമാതാവും ഫോട്ടോഗ്രാഫറും സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡീനുമായ ഡോ. ഷെയ്സൺ പി. ഔസപ്പിനെ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആദരിച്ചു.
സെപ്റ്റംബർ 27ന് സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ ഐസിഇസിഎച്ച് പ്രസിഡന്റ് ഫാ. ഐസക് ബി. പ്രകാശ് അധ്യക്ഷനായിരുന്നു. യോഗത്തിൽ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഡോ. ഷെയ്സണ്‍ ഉപഹാരം നൽകി.
സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ബെന്നി ഫിലിപ്പ്, ഫാ. ജോബി മാത്യു, ഫാ.ജോൺസൻ പുഞ്ചക്കോണം തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ഐസിഇസിഎച്ച് പ്രോഗ്രാം കോർഡിനേറ്റർ ഫാൻസി മോൾ പള്ളാത്ത്മഠം സ്വാഗതവും ട്രഷറർ രാജൻ അങ്ങാടിയിൽ നന്ദിയും പറഞ്ഞു.
പിആർഒ ജോൺസൺ ഉമ്മൻ, നൈനാൻ വീട്ടിനാൽ, റെജി കോട്ടയം, ഡോ. അന്ന ഫിലിപ്പ്, സിസ്റ്റർ ശാന്തി എന്നിവർ ആശംസകൾ അറിയിച്ചു.
യോഗത്തിന് ശേഷം ഷെയ്സൺ പി. ഔസേപ്പ് നിർമിച്ച, വാഴ്ത്തപെട്ട സി. റാണി മരിയയെ ആസ്പദമാക്കിയുള്ള "ദ് ഫേസ് ഓഫ് ദ് ഫേസ്ലെസ്' എന്ന സിനിമ പ്രദർശിപ്പിച്ചു. നവംബറിൽ ഹുസ്റ്റണിലും ഈ സിനിമ പ്രദർശിപ്പിക്കും.