ന്യൂയോർക്ക് അപ്സ്റ്റേറ്റ് റീജിയണൽ കൺവൻഷൻ: ഫാ. ഡേവിസ് ചിറമേൽ മുഖ്യാഥിതി
ശ്രീകുമാർ ഉണ്ണിത്താൻ
Monday, October 6, 2025 2:49 PM IST
ന്യൂയോർക്ക്: ന്യൂയോർക്ക് അപ്സ്റ്റേറ്റ് റീജിയണൽ കൺവൻഷൻ ഈ മാസം 25ന് റോക്കലാൻഡ് കൗണ്ടിയിലെ ക്നാനായ കമ്യൂണിറ്റി സെന്ററിൽ (400 Willow Grove Road, Stoney Point, Rockland County) വിവിധ പരിപാടികളോടുകൂടി നടക്കും. മുഖ്യാഥിതിയായി ഫാ. ഡേവിസ് ചിറമേൽ പരിപാടിയിൽ പങ്കെടുക്കും.
ഫൊക്കാന റീജിണൽ കൺവൻഷനോട് അനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവൽ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിംഗ് ബീ കോംപറ്റീഷൻ, ചീട്ടുകളി മത്സരം, ഫൊക്കാന കിക്ക് ഓഫ് തുടങ്ങിയ നിരവധി പരിപാടികളോടെയാണ് റീജിയണൽ കൺവൻഷൻ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ ഫാ. ഡേവിസ് ചിറമേൽ മുഖ്യാഥിതിയായി പങ്കെടുക്കും. സാമൂഹികസേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രശസ്തനായ അദ്ദേഹം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന അവയവദാനവുമായി ബന്ധപെട്ട സന്നദ്ധസംഘടനയുടെ സ്ഥാപകനും ചെയർമാനുമാണ്. സ്വന്തം കിഡ്നി ദാനം നല്‍കിയാണ് അദ്ദേഹം ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
നവംബർ 25ന് നടക്കുന്ന റീജിയണൽ കൺവൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി, റീജിയണൽ കോഓർഡിനേറ്റർ ഷീല ജോസഫ്, റീജിയണൽ സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി, റീജിയണൽ ട്രഷർ ഷൈമി ജേക്കബ്, റീജിയണൽ ജോയിന്റ് സെക്രട്ടറി സാജൻ മാത്യു, റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ലിജോ ജോൺ, യൂത്ത് ഫെസ്റ്റിവൽ കോഓർഡിനേറ്റർ റോയി ആന്റണി, റീജിയണൽ വിമൻസ് ഫോറം റീജിയണൽ കോഓർഡിനേറ്റർ ഷൈനി ഷാജൻ എന്നിവർ അറിയിച്ചു.