"സ്നേഹ സങ്കീർത്തനം' ക്രിസ്തീയ സംഗീത വിരുന്ന് ന്യൂയോർക്കിൽ ഞായറാഴ്ച
ഷാജി രാമപുരം
Sunday, October 5, 2025 12:13 PM IST
ന്യൂയോർക്ക്: യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മലയാളത്തിലെ സുപ്രസിദ്ധ ഗായകരായ ഇമ്മാനുവേൽ ഹെൻറി, റോയ് പുത്തൂർ, മെറിൻ ഗ്രിഗറി, മരിയ കോലാടി എന്നിവർ നയിക്കുന്ന "സ്നേഹ സങ്കീർത്തനം' എന്ന ക്രിസ്തീയ സംഗീത വിരുന്ന് ഞായറാഴ്ച ന്യൂയോർക്കിൽ നടക്കും.
വെെകുന്നേരം അഞ്ചിന് ന്യൂയോർക്ക് എൽമോന്റ് സീറോമലങ്കര കാത്തലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ്(1510, DePaul Street, Elmont, NY 11003) പരിപാടി നടക്കുന്നത്.
യേശുദാസ് ജോർജ്, ജേക്കബ് സാമുവേൽ, ഹരികുമാർ പന്തളം, എബി ജോസഫ് എന്നിവർ നേതൃത്വം നൽകുന്ന ലൈവ് ഓർക്കസ്ട്രായും സംഗീത വിരുന്നിന് മികവേകും.
ഡിവൈൻ മ്യൂസിക് ആൻഡ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ഈ സംഗീത വിരുന്നിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും പ്രവേശന പാസ് കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.
സൗജന്യ പാർക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ലാജി തോമസ് - 516 849 0368.