കെസിഎസ് ഷിക്കാഗോയുടെ "ഗോൾഡീസ് മീറ്റ്' ശ്രദ്ധയമായി
Monday, October 6, 2025 4:42 PM IST
ഷിക്കാഗോ: കെസിഎസ് ഷിക്കാഗോ ഗോൾഡീസ് മീറ്റ് 2025 ഒക്ടോബർ ഒന്നിന് ഡെസ് പ്ലെയിൻസിലെ ക്നാനായ സെന്ററിൽ ഒത്തുചോർന്നു. ഏതാണ്ട് 40 -ലധികം ഗോൾഡീസ് അംഗങ്ങളെ കൂട്ടായ്മയുടെയും ചിന്തയുടെയും പ്രചോദനത്തിന്റെയും സായാഹ്നത്തിനായി ഒരുമിപ്പിച്ചു. ഒത്തുചേരലിൽ അംഗങ്ങൾ അവരുടെ അനുഭവങ്ങളും പ്രിയപ്പെട്ട ഓർമ്മകളും പരസ്പരം പങ്കുവച്ചു.
ബോഡി മൈൻഡ് ആൻഡ് സോൾ എന്നീ വിഷയങ്ങളെക്കുറിച്ച് ഡോ.അജിമോൾ ജെയിംസ് പുത്തൻപുരയിൽ സംസാരിച്ചു. കൂടാതെ, കെസിഎസ് ട്രഷറർ, അറ്റോർണി ടീന നെടുവാമ്പുഴ, ഗോൾഡീസിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്നാനായ പാരമ്പര്യത്തിനുള്ളിൽ യുവതലമുറയെ നയിക്കുന്നതിൽ അവരുടെ സുപ്രധാന പങ്കിനെക്കുറിച്ചും ഊന്നിപ്പറയുന്ന പ്രഭാഷണം നടത്തി.
ഗോൾഡീസ് നേതാക്കളായ കുര്യൻ നെല്ലാമറ്റം, ടോമി പുല്ലുകാട്ട്, മേയാമ്മ വെട്ടിക്കാട്ട്, ഫിലിപ്പ് എലക്കാട്ട് എന്നിവർ മീറ്റിംഗിന് നേതൃത്വം നൽകി. ഒത്തുചേരൽ വീണ്ടും ഒന്നിക്കാനുള്ള അവസരം മാത്രമല്ല, വിശ്രമ ജീവിതം കൂടുതൽ ആസ്വാദ്യകരവും സംതൃപ്തവുമാക്കാനുള്ള വഴികൾ പര്യവേക്ഷണം ചെയ്യാനുള്ള അവസരവുമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഒക്ടോബറിലെ യോഗം ഗോൾഡീസ് കൂട്ടായ്മയുടെ ശക്തിയും കെസിഎസ് സമൂഹത്തിന്റെ സാംസ്കാരികവും ആത്മീയവുമായ ജീവിതത്തിന് അവർ നൽകുന്ന തുടർച്ചയായ സംഭാവനയും ഒരിക്കൽ കൂടി തെളിയിച്ചു.