ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശിയ കൺവെൻഷന് ഫൊക്കാനയുടെ ആശംസകൾ
ശ്രീകുമാർ ഉണ്ണിത്താൻ
Monday, October 6, 2025 4:22 PM IST
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) ദേശിയ കൺവെൻഷൻ ഒക്ടോബർ 9,10,11 തീയതികളിൽ ന്യൂജേഴ്സിയിലെ എഡിസണിലെ പ്രസിദ്ധമായ ഷെറാട്ടൺ ഹോട്ടലിൽ നടത്തുന്നു. കൺവെൻഷന് ഫൊക്കാനയുടെ സ്നേഹ ആശംസകൾ നേരുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
കേരളത്തിലെ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഐപിസിഎൻഎ നടത്തുന്ന മാധ്യമ സമ്മേളനം പ്രശംസനീയമാണ്. ഐപിസിഎൻഎയുടെ ദേശിയ കൺവെൻഷന് ഫൊക്കാനയുടെ ആശംസകൾ നേരുന്നതിനോടൊപ്പം ഫൊക്കാനയുടെ പ്രവർത്തനങ്ങൾ മലയാളികളിൽ എത്തിക്കുന്നതിലുള്ള നന്ദിയും അറിയിക്കുകയാണ്.