ഫിലാഡൽഫിയയിൽ സംഗീതവിരുന്ന് 19ന്
ഫിന്നി രാജു ഹൂസ്റ്റൺ
Sunday, October 5, 2025 4:57 PM IST
ഫിലാഡൽഫിയ: സംഗീതവും സൗഹൃദവും നിറഞ്ഞ സായാഹ്നത്തിനായി "സ്നേഹ സങ്കീർത്തനം' എന്ന സംഗീതവിരുന്ന് ഈ മാസം 19ന് വൈകുന്നേരം 5.30ന് ഫിലാഡൽഫിയയിലെ സീറോമലബാർ ചർച്ച് ഓഡിറ്റോറിയം (608 Welsh Road, Philadelphia, PA 19115-ൽ) അരങ്ങേറുന്നു.
പ്രശസ്ത ഗായകൻ റോയ് പുത്തൂർ മുഖ്യഗായകനായി വേദിയിൽ എത്തും. കൂടാതെ മെറിൻ ഗ്രിഗറിയും മറിയ കൊളാടിയും ഗാനങ്ങൾ ആലപിച്ച് സംഗീതസന്ധ്യയെ മനോഹരമാക്കും.
ഗായകരെ അനുഗമിക്കുന്ന തത്സമയ ഓർക്കസ്ട്രയിൽ യെസുദാസ് ജോർജ് (കീബോർഡ്), ജേക്കബ് സാമുവൽ (ബേസ് ഗിറ്റാർ), ഹരികുമാർ പന്തളം (തബല), എബി ജോസഫ് (ഫ്ലൂട്ട്) എന്നിവർ പങ്കെടുക്കുന്നു.
സ്നേഹസംഗീർത്തനം പോപ്പുലർ സിൽക്സ് ആൻഡ് പോപ്പുലർ ഓട്ടോ സർവീസിന്റെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. ഗിൽബർട്ട് ജോർജ്കുട്ടിയുടെ നേതൃത്വത്തിൽ കാർവിംഗ് മെൻഡ്സ് എന്റർടെയ്ൻമെന്റ് സംഘടിപ്പിക്കുന്ന ഈ non-denominational സംഗീതപരിപാടി എല്ലാ സംഗീതപ്രേമികൾക്കും തുറന്നിരിക്കുന്നു.
റോയ് പുത്തൂർ, മെറിൻ, മറിയ എന്നിവർ ആദ്യമായി ഫിലാഡൽഫിയയിൽ ഗാനങ്ങളാലപിക്കുന്നത് കമ്മ്യൂണിറ്റിക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമായി മാറുമെന്ന് സംഘാടകർ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക്: ബിനു മാത്യു (267-893-9571), സുനോജ് മല്ലപ്പള്ളി (267-463-3085), അബിലാഷ് ജോൺ (267-701-3623), റോഷൻ പ്ലാമൂട്ടിൽ (484-470-5229), സാംസൺ ഹെവൻലി ബീറ്റ്സ് (267-469-1892), അലക്സ് ബാബു (267-670-5997).
പ്രോഗ്രാം ടിക്കറ്റുകൾ പ്രശസ്തമായ ഗ്ലോബൽ ട്രാവൽ എക്സ്പേർട്സ് ഫിലാഡൽഫിയ Bustleton ഓഫീസിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് റെജി ഫിലിപ്പിനെ (215-778-8008) ബന്ധപ്പെടാവുന്നതാണ്.