മേരി മൈക്കിൾ കള്ളിവയലിൽ അന്തരിച്ചു
Saturday, October 4, 2025 8:18 PM IST
പ്രമുഖ പ്ലാന്ററും സാമൂഹിക പ്രവർത്തകനുമായിരുന്ന പരേതനായ മൈക്കിൽ എ. കള്ളിവയലിന്റെ ഭാര്യ മേരി മൈക്കിൾ (മറിയാമ്മ 94) അന്തരിച്ചു. സംസ്കാരം തിങ്കൾ (06-10-2025) ഉച്ചകഴിഞ്ഞ് 3.30ന് മല്ലികശേരിയിലുള്ള ഭവനത്തിൽ ആരംഭിച്ച് വിളക്കുമാടം സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ. പരേത ഇടമറ്റം കുരുവിനാക്കുന്നേൽ കോളഭാഗം കുടുംബാംഗം.
മക്കൾ: റാണി, വിമല, ഗീത, ജോസഫ് മൈക്കിൾ, റോഷൻ. മരുമക്കൾ: ജോൺ മാത്യു നെരോത് (ആലപ്പുഴ), പരേതനായ പർവേസ് (യുഎസ്എ), ഫിലിപ്പ് വർഗീസ് കാപ്പിൽ (യുഎസ്എ), പ്രീതി കൊല്ലംകുളം (വെളിച്ചിയാനി), ഡോ. കൊട്ടാരത്തിൽ എ. എബ്രഹാം (യുകെ).
ഭൗതികശരീരം തിങ്കൾ രാവിലെ എട്ടിന് മല്ലികശേരിയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.