ഷിക്കാഗോയിൽ ബ്രിങ്ക്സ് ട്രക്കിൽ നിന്നും പണം റോഡിലേക്ക് വീണു; മൂന്ന് ലക്ഷം ഡോളർ കാണാതായി
പി.പി. ചെറിയാൻ
Monday, April 28, 2025 4:28 PM IST
ഷിക്കാഗോ: ഷിക്കാഗോയിൽ ബ്രിങ്ക്സ് ഹോം സെക്യൂരിറ്റി കമ്പനിയുടെ ട്രക്കിൽ നിന്നും 3,00,000 ഡോളർ കാണാതായതായി പരാതി.
ഓക്ക് പാർക്കിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന്റെ പിൻവാതിൽ തുറന്ന് പണം സൂക്ഷിച്ചിരുന്ന മൂന്ന് ബാഗുകൾ താഴേക്ക് വീഴികയുമായിരുന്നു.
താഴേക്ക് വീണ ബാഗിന്റെ അടുത്തക്ക് നൂറിലധികം ആളുകൾ ഓടിയെത്തുകയും പണവുമായി കടന്നുകളഞ്ഞെന്നുമെന്നാണ് പരാതി.
ഡ്രൈവർ ട്രക്കുമായി ഓസ്റ്റിൻ ബൊളിവാർഡിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടില്ല.